scorecardresearch

മഞ്ഞു മൂടിയ മലനിരകളും വെള്ളച്ചാട്ടങ്ങളും, തേക്കടിയിലെ ഈ ഹിൽസ്റ്റേഷൻ കാണാതെ പോകരുത്

മഞ്ഞു മൂടിയ കുന്നുകളും മലകളും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും കണ്ണെത്താ ദൂരത്തോളം സുഗന്ധ വ്യഞ്ജന കൃഷിയുമാണ് മുരിക്കടിയുടെ പ്രത്യേകത

മഞ്ഞു മൂടിയ കുന്നുകളും മലകളും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും കണ്ണെത്താ ദൂരത്തോളം സുഗന്ധ വ്യഞ്ജന കൃഷിയുമാണ് മുരിക്കടിയുടെ പ്രത്യേകത

author-image
Lifestyle Desk
New Update
Murikkady

ചിത്രം: ഫ്രീപിക്

തിരക്കേറിയ ദിവസങ്ങളിൽ നിന്നും ഒരൽപം വിശ്രമം ലഭിക്കാൻ തേടക്കടി തിരഞ്ഞെടുക്കുന്നവരാണ് അധികവും. വ്യൂപ്പോയിന്റുകളും, പിക്നിക് സ്പോട്ടുകളുമാണ് ഇതിനു കാരണം. എന്നാൽ തേക്കടിയിൽ അധികം ആരും എത്തിപ്പെടാത്ത ഒരിടമുണ്ട്, മുരിക്കടി. തേക്കടിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഈ പിക്നിക് സ്പോട്ട് സ്ഥിതി ചെയ്യുന്നത്. കാപ്പി, തേയില, ഏലം, കുരുമുളക് എന്നിവയുടെ സമൃദ്ധമായ തോട്ടങ്ങൾക്ക് പേരുകേട്ടതാണ് മുരിക്കടി. പച്ചപ്പിനും കുന്നുകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മുരിക്കടി പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ്.

Advertisment

Also Read: വെക്കേഷനിൽ കുട്ടികൾക്കൊപ്പം എവിടെ ട്രിപ്പ് പോവുമെന്ന കൺഫ്യൂഷനിലാണോ? ഉത്തരം ഇവിടെയുണ്ട്!

വിശാലമായ സുഗന്ധവ്യഞ്ജന തോട്ടങ്ങൾ തന്നെയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.  കാപ്പിയുടെ ഉന്മേഷദായകമായ സുഗന്ധവും, ഏലത്തിന്റെയും കുരുമുളകിന്റെയും  മണവുമെല്ലാം വായുവിൽ തങ്ങി നിൽക്കുന്നത് ആസ്വദിക്കാം. 

കുന്നിൻ ചെരുവുകളുംതുറന്ന പുൽമേടുകളും പച്ചപ്പു നിറഞ്ഞ ഉദ്യാനങ്ങളും മൂടൽമഞ്ഞ് മൂടിയ പർവതനിരകളുടെ മനോഹരമായ കാഴ്ചയുമെല്ലാം ഇവിടെ കാണാം.  കൃഷിയിടങ്ങളാലും നിബിഢമായ കാടിനാലും സമ്പന്നമായ ഇവിടം ഫോട്ടോഗ്രാഫർമാരുടെയും പറുദീസയാണ്. 

Murikkady 1
മുരിക്കടി | ഫൊട്ടോ: കേരള ടൂറിസം

Also Read: കേരളം സ്വർഗ്ഗമെന്ന് ആരും പറയും; ഈ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണ്ടാൽ

സുഗന്ധവ്യഞ്ജന തോട്ടങ്ങളിലൂടെയും ചുറ്റുമുള്ള വനങ്ങളിലൂടെയും ട്രെക്കിംഗ് പാതകൾ കടന്നുപോകുന്നുണ്ട് ഇവിടെ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മൗണ്ടൻ ബൈക്കിംഗ് അല്ലെങ്കിൽ പക്ഷിനിരീക്ഷണം പോലുള്ള ആക്റ്റിവിറ്റികൾ നടത്തുകയുമാവാം.  ട്രെക്കിംഗിന് പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ അനുമതികളും മാർഗ്ഗനിർദ്ദേശങ്ങളും നേടുക. പെരിയാർ ബോട്ട് സഫാരി, ബാംബൂ റാഫ്റ്റിംഗ്, ജീപ്പ് സഫാരി, സുഗന്ധവ്യഞ്ജന തോട്ടത്തിലൂടെയുള്ള ടൂർ, പെരിയാർ വനത്തിലെ രാത്രി ജംഗിൾ പട്രോളിംഗ് എന്നിവയൊക്കെ എക്സ്പ്ലോർ ചെയ്യാം. 

മുരിക്കടിയിലേക്കു മാത്രമായി യാത്ര ഒതുക്കാതെ, അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി സന്ദർശിക്കാം. പെരിയാർ ടൈഗർ റിസർവ്, പുല്ലുമേട്, പാണ്ടിക്കുഴി എന്നിവയെല്ലാം മുരിക്കടിയ്ക്ക് സമീപത്താണ്.  

Also Read: മൂന്നാറും പൊന്മുടിയും മാത്രമല്ല, അടിപൊളി ഹിൽസ്റ്റേഷനുകൾ വേറെയുമുണ്ട് കേരളത്തിൽ

എങ്ങനെ പോകാം?

കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് മുരിക്കാടിയുടെ സ്ഥാനം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയമാണ്. 102 കിലോമീറ്ററാണ് കോട്ടയത്തിനും മുരിക്കടിയ്ക്കുമിടയിലുള്ള ദൂരം. എന്നാൽ കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുരിക്കടിയിൽ എത്താൻ ബസ് സർവീസും ലഭ്യമാണ്. 

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് മുരിക്കടി സന്ദർശിക്കാൻ ഏറ്റവും അനുയേജ്യമായ സമയം. 

Read More: 'എക്കോ'യിലെ ഉപ്പുകുന്ന് കാണാൻ കർണാടക വരെ പേകേണ്ട; ഇവിടേയ്ക്ക് പോരൂ

Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: