/indian-express-malayalam/media/media_files/2025/12/03/idukki-fi-2025-12-03-13-48-39.jpg)
തിരക്കുകൾ നിന്നു മാറി ശാന്തമായ ഒരിടത്തു വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റുന്ന ഇടമാണിത് | ചിത്രം: ഫ്രീപിക്
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇടുക്കി. ഏതു കാലവാസ്ഥയിലും നേരിയ തണുപ്പും പച്ചപുതച്ച മലനിരകളും, കോടയും, വെള്ളച്ചാട്ടവും ഇടുക്കിയെ പ്രിയങ്കരിയാക്കുന്നു. എന്നാൽ പലർക്കും അറിയാത്ത ഒളിഞ്ഞിരിക്കുന്ന ചില മനേഹരമായ ഡെസ്റ്റിനേഷനുകളും ഇടുക്കിയിലുണ്ട് അതിലൊന്നാണ് കൈലാസഗിരി.
ഇടുക്കി ജില്ലയിൽ അധികം സഞ്ചാരികൾക്ക് അറിയാത്ത ഒരിടമാണിത്. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്ന ദൃശ്യാനുഭവം സമ്മാനിക്കുന്ന കൈലാസഗിരിയിലേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ് എന്നത് ഏറെ അതിശയകരമാണ്. ഓഫ് റോഡ് യാത്രയിലൂടെ വലിയൊരു മല കയറി മുകളിലെത്തിയാൽ നിങ്ങളെ കാത്തിരിക്കുന്നത് കൈയ്യെത്തും ദൂരത്തുള്ള മേഘങ്ങളും കോടയുമാണ്.
Also Read: വെക്കേഷനിൽ കുട്ടികൾക്കൊപ്പം എവിടെ ട്രിപ്പ് പോവുമെന്ന കൺഫ്യൂഷനിലാണോ? ഉത്തരം ഇവിടെയുണ്ട്!
എന്നാൽ ഇതുമാത്രല്ല കൈലാസഗിരിയുടെ പ്രത്യേകത. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉമാമഹേശ്വര ക്ഷേത്രം ഇവിടെയുണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഏതു കാലാവസ്ഥയിലും തണുത്ത കാറ്റ് വീശുന്ന ഇവിടം ഒരു കൈലാസത്തിൻ്റെ പ്രതീതി തന്നെയാണ് നൽകുന്നത്.
Also Read: കേരളം സ്വർഗ്ഗമെന്ന് ആരും പറയും; ഈ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണ്ടാൽ
മേഘങ്ങൾക്കിടയിലൂടെ ഏലപ്പാറയും, കുമളിയും, പാമ്പനാറും, ഇടുക്കി ഡാമും ഉൾപ്പെടെയുള്ള ഇടുക്കിയുടെ ഒരു വിദൂര കാഴ്ച ലഭിക്കും.
Also Read: മൂന്നാറും പൊന്മുടിയും മാത്രമല്ല, അടിപൊളി ഹിൽസ്റ്റേഷനുകൾ വേറെയുമുണ്ട് കേരളത്തിൽ
കുട്ടിക്കാനത്തു നിന്നും കുമളി റോഡിലൂടെ സഞ്ചരിച്ച് പഴയ പാമ്പനാറിലെത്തി കൊടുവയിലേയ്ക്കു തിരിഞ്ഞാണ് കൈലാസഗിരി ഉമാമഹേശ്വര ക്ഷേത്രത്തിൽ എത്തേണ്ടത്. തേയിലത്തോട്ടത്തിനിടയിലൂടെയുള്ള യാത്ര നൽകുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്.
ഓഫ് റോഡ് യാത്രയും ട്രക്കിങ്ങും ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണിത്. എന്നാൽ മഴക്കാലത്തും അമിതമായി മഞ്ഞുള്ളപ്പോഴും കുത്തനേയുള്ള മലനിരകളിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായിരിക്കും.
Read More: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കളറാക്കാം; ഇന്ത്യയിലെ വിൻ്റർ ഡെസ്റ്റിനേഷനുകൾ ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us