scorecardresearch
Latest News

പിനാർ ലെയേർഡ് ഹാൾട്ടർ മാക്സി ഡ്രസിൽ സ്റ്റൈലിഷായി നസ്രിയ, വില അറിയേണ്ടേ?

ത്രോബാക്ക് അണ്ടേ സുന്ദരാനികി പ്രൊമോഷൻ എന്ന ഹാഷ്ടാഗോടെയാണ് നസ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തത്

പിനാർ ലെയേർഡ് ഹാൾട്ടർ മാക്സി ഡ്രസിൽ സ്റ്റൈലിഷായി നസ്രിയ, വില അറിയേണ്ടേ?

തെലുങ്കിലെ അരങ്ങേറ്റ ചിത്രം വൻ ഹിറ്റായതിന്റെ സന്തോഷത്തിലാണ് നസ്രിയ നസിം. ഒരിടവേളയ്ക്കുശേഷം നസ്രിയ നായികയായ ‘അണ്ടേ സുന്ദരാനികി’ ചിത്രത്തിൽ നാനിയായിരുന്നു നായകൻ. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറായിരുന്നു ചിത്രം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തിൽ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു നസ്രിയ എത്തിയത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പ്രൊമോഷൻ സമയത്ത് പകർത്തിയ പഴയ ചിത്രങ്ങൾ നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ത്രോബാക്ക് അണ്ടേ സുന്ദരാനികി പ്രൊമോഷൻ എന്ന ഹാഷ്ടാഗോടെയാണ് നസ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തത്.

പിനാർ ലെയേർഡ് ഹാൾട്ടർ മാക്സി വസ്ത്രമാണ് നസ്രിയ ധരിച്ചത്. ഹാൾട്ടർ നെക്‌ലൈനാണ് വസ്ത്രത്തിന്റെ പ്രത്യേകത. 13,500 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

nazriya, actress, ie malayalam

ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത ചിത്രമായ ‘ട്രാന്‍സിൽ’ ഫഹദായിരുന്നു നായകൻ.

Read More: മുഖങ്ങൾ പലവിധം; നസ്രിയ ധരിച്ച ഈ ടീഷർട്ടിന്റെ വിലയറിയാമോ?

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Nazriya nazim halter maxi dress price