തായ്‌ലാൻഡിലെ ഹണിമൂൺ ആഘോഷത്തിൽ നിന്നുള്ള നയൻതാരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.സ്റ്റൈലിഷ് ലുക്കിലുള്ള നയൻതാരയുടെ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നയൻതാരയുടെ ബാഗും ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നിരുന്നു.
Read more: പൃഥ്വിരാജ് ധരിച്ച ഈ ടീഷർട്ടിന്റെ വിലയറിയാമോ?
പ്രാഡ വിറ്റെലോ ഡൈനോയുടെ ലെതർ ക്യാമറ ബാഗ് ആണ് നയൻതാര അണിഞ്ഞത്. ഈ ബാഗിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകർ. 91,555 രൂപയാണ് ഈ ബാഗിന്റെ വില.
ഇറ്റാലിയൻ ബ്രാൻഡാണ് പ്രാഡ. ക്ലാസിക്കും മോഡേണും സമന്വയിപ്പിക്കുന്ന ഡിസൈനാണ് പ്രാഡ ബാഗിന്റെ സവിശേഷത.

തായ്‌ലാൻഡിൽ നിന്നും നയൻതാരയും വിഘ്നേഷും കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ മടങ്ങി എത്തിയത്.
Read more: കീർത്തി സുരേഷ് ധരിച്ച ഓർഗൻസ കുർത്ത സെറ്റിന്റെ വിലയറിയാമോ?