നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്ത് വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് വിളമ്പിയ ഭക്ഷണ വിഭവങ്ങളുടെ മെനുവിന്റെ ഫൊട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വെജിറ്റേറിയൻ ഭക്ഷണമാണ് നയൻസും വിക്കിയും വിവാഹ ദിനത്തിൽ അതിഥികൾക്കായി തിരഞ്ഞെടുത്ത്. തമിഴ്നാടിന്റെയും കേരളത്തിന്റെയും വിഭവങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ചക്ക ബിരിയാണി, പനീർ പട്ടാണി കറി, അവിയൽ, മോര് കൊഴമ്പ്, മിക്കൻ ചെട്ടിനാട് കറി, ചെപ്പകിഴങ്ങ് പുളി കൊഴമ്പ്, പൂണ്ടു മിളക് രസം, ബ്രെഡ് ഹൽവ, എളനീർ പായസം, എന്നിവയാണ് മെനുവിലെ ചില വിഭവങ്ങൾ.

നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. രജനീകാന്ത്, ഷാരൂഖ് ഖാൻ, ദിലീപ് അടക്കമുള്ളവർ വിവാഹത്തിന് എത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ന് രാവിലെ മഹാബലിപുരത്ത് വച്ചാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്.
തിരുപ്പതിയിൽ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലേക്ക് വിവാഹവേദി മാറ്റിയത്. വളരെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്.
Read More: ഷാരൂഖ്, രജനീകാന്ത്, ദിലീപ്; നയൻതാര-വിഘ്‌നേഷ് വിവാഹത്തിനെത്തിയ താരങ്ങൾ