അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും മികവ് തെളിയിച്ചിട്ടുള്ള താരമാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്ത് നവ്യ സജീവമാകുകയാണ്. സിനിമയിൽ മാത്രമല്ല നൃത്തലോകത്തും തന്റെ സാന്നിധ്യം നിരന്തരമായി അറിയിക്കുന്നുണ്ട് നവ്യ. നൃത്ത പരിപാടികളും, സ്‌ക്കൂളുമെല്ലാമായി തിരക്കിലാണിപ്പോൾ താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.
വിഷു പ്രമാണിച്ച് നവ്യ പങ്കുവച്ച ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പച്ചകരയോട് കൂടിയ സെറ്റ്മുണ്ടാണ് നവ്യ അണിഞ്ഞത്. കസവുകട എന്ന സൈറ്റിൽ നിന്നാണ് വസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നത്. ലോങ്ങ് ഇയറിങ്ങും, സിങ്കിൾ വളയുമാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. 5100 രൂപയാണ് വസ്ത്രത്തിന്റെ വില.
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവ്യ മടങ്ങിയെത്തിയിരുന്നു. മികച്ച പ്രതികരണവും ചിത്രം നേടി.അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജാനകി ജാനേ’ ആണ് നവ്യയുടെ പുതിയ ചിത്രം. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.’മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.