അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും മികവ് തെളിയിച്ചിട്ടുള്ള താരമാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്ത് നവ്യ സജീവമാകുകയാണ്. സിനിമയിൽ മാത്രമല്ല നൃത്തലോകത്തും തന്റെ സാന്നിധ്യം നിരന്തരമായി അറിയിക്കുന്നുണ്ട് നവ്യ. നൃത്ത പരിപാടികളും, സ്‌ക്കൂളുമെല്ലാമായി തിരക്കിലാണിപ്പോൾ താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.
ഗോൾഡൻ നിറത്തിലുള്ള വസ്ത്രം അണിഞ്ഞുള്ള നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡിസ്‌കോ ലുക്കിലാണ് താരം തിളങ്ങുന്നത്. കൾട്ട് മോഡേൺ എന്ന പേജിൽ നിന്നുള്ള വസ്ത്രമാണ് നവ്യ അണിഞ്ഞിരിക്കുന്നത്. രാഖി ആർ എൻ സ്റ്റൈൽ ചെയ്‌തപ്പോൾ ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്‌തത്. വിഷ്‌ണു വിജയൻ ആണ് ചിത്രങ്ങൾ പകർത്തിയത്. ആരാധകർ നവ്യയുടെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ലുക്ക് അടിപൊളിയായിരിക്കുന്നെന്നാണ് കമന്റ് ബോക്സിൽ നിറയുന്നത്.
വളരെ സ്റ്റൈലിഷായ ലുക്കിലാണ് നവ്യ ഇപ്പോൾ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജാനകി ജാനേ’ ആണ് നവ്യയുടെ പുതിയ ചിത്രം. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.’മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.