scorecardresearch
Latest News

Navratri 2022 colours: നവരാത്രിയുടെ ഒൻപത് നിറങ്ങളും അവയുടെ പ്രാധാന്യവും

Navratri 2022 colours: ഈ വർഷത്തെ നവരാത്രി ആഘോഷം സെപ്റ്റംബർ 26 ന് തുടങ്ങി ഒക്ടോബർ 5 ന് ദസറയോടെ അവസാനിക്കും

Navratri, Navratri 2022 colours, ie malayalam

Navratri 2022 colours: നവരാത്രിയുടെ ഒൻപതു ദിനങ്ങൾ ദുർഗ ദേവിയുടെ ഒൻപത് വ്യത്യസ്ത അവതാരങ്ങൾക്കായി സമർപ്പിക്കപ്പെട്ടതാണ്. ഓരോ ദിവസവും ദേവിക്ക് ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ഒൻപതു ഭാവങ്ങളാണ്.

ഈ വർഷത്തെ നവരാത്രി ആഘോഷം സെപ്റ്റംബർ 26 ന് തുടങ്ങി ഒക്ടോബർ 5 ന് ദസറയോടെ അവസാനിക്കും. ദേവിയുടെ അനുഗ്രഹം തേടി ഭക്തർ ഒൻപത് രാത്രികളും കഠിന വ്രതമനുഷ്ഠിക്കുന്നു. മറ്റ് ഇന്ത്യൻ ഉത്സവങ്ങളെപ്പോലെ, അവർ എല്ലാ ദിവസവും പുതിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു.

ഉത്സവത്തിന്റെ ഓരോ ദിവസവും ഒരു നിറത്തിന് സമർപ്പിക്കുന്നു. ആ നിറത്തിലാണ് ആളുകൾ വസ്ത്രം ധരിക്കുന്നത്. മഞ്ഞ, പച്ച, ഗ്രേ, ഓറഞ്ച്, വെള്ള, ചുവപ്പ്, രോയൽ ബ്ലൂ, പിങ്ക്, പർപ്പിൾ എന്നിവയാണ് ആ ഒൻപതു നിറങ്ങൾ.

ദൃക് പഞ്ചാംഗ് പ്രകാരം, 2022 നവരാത്രിയുടെ നിറങ്ങളുടെ ക്രമം ഇപ്രകാരമാണ്:

  • ഒന്നാം ദിനം – സെപ്റ്റംബർ 26 – വെള്ള
  • രണ്ടാം ദിനം – സെപ്റ്റംബർ 27 – ചുവപ്പ്
  • മൂന്നാം ദിനം – സെപ്റ്റംബർ 28 – റോയൽ ബ്ലൂ
  • നാലാം ദിനം – സെപ്റ്റംബർ 29 – മഞ്ഞ
  • അഞ്ചാം ദിനം – സെപ്റ്റംബർ 30 – പച്ച
  • ആറാം ദിനം – ഒക്ടോബർ 1 – ഗ്രേ
  • ഏഴാം ദിനം – ഒക്ടോബർ 2 – ഓറഞ്ച്
  • എട്ടാം ദിനം – ഒക്ടോബർ 3 – മയിൽപച്ച
  • ഒൻപതാം ദിനം – ഒക്ടോബർ 4 – പിങ്ക്

നിറങ്ങളുടെ പ്രാധാന്യം

വെള്ള പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പര്യായമാണ്, ചുവപ്പ് അഭിനിവേശത്തെയും സ്നേഹത്തെയും സൂചിപ്പിക്കുന്നു. റോയൽ ബ്ലൂ ശാന്തതയെ പ്രതിനിധീകരിക്കുന്നു, മഞ്ഞ സന്തോഷത്തെ സൂചിപ്പിക്കുന്നു. പച്ച വളർച്ചയുടെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമാണ്, ഗ്രേ വികാരങ്ങളുടെ സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ഓറഞ്ച് ഊഷ്മളതയും പോസിറ്റീവ് എനർജിയും, മയിൽ പച്ച അതുല്യതയും വ്യക്തിത്വവുമാണ്. പിങ്ക് സ്നേഹത്തിനും വാത്സല്യത്തിനും ഐക്യത്തിനും വേണ്ടിയുള്ളതാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Navratri 2022 colours list of nine colours of navratri and their significance