Navaratri 2019 Durga Ashtami 2019: ഇന്നു ദുർഗാഷ്ടമി. നവരാത്രി പൂജയിലെ എട്ടാമത്തെ ദിനമാണിത്. മഹാഷ്ടമിയെന്നും മഹാ ദുർഗാഷ്ടമിയെന്നും ഇത് അറിയപ്പെടുന്നു. നവരാത്രി ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ദിനമായി ഇത് കണക്കാക്കുന്നു. ഈ ദിവസം ദുർഗയുടെ ഒൻപതു ഭാവങ്ങളെ ആരാധിക്കുന്നു. ദേവി ദുർഗയായി അവതരിച്ച ദിവസമായതു കൊണ്ടാണ് ഈ ദിവസം ദുർഗ പൂജ നടത്തുന്നതെന്നാണ് വിശ്വാസം.

ഈ ദിവസം ചിലയിടങ്ങളിൽ കുമാരി പൂജയും നടക്കും. പെൺകുട്ടികളെ ദേവീ സങ്കൽപത്തിൽ ആരാധിക്കുന്നതാണിത്. രണ്ടു മുതൽ ഒൻപതു 9 വയസുവരെയുളള കുട്ടികളെയാണ് കുമാരി പൂജയിൽ ആരാധിക്കുന്നത്.

Happy Navaratri 2019 Wishes: നവരാത്രി ആശംസകൾ നേരാം

ദുർഗയുടെ രൂപമായ സരസ്വതീ ദേവിയെയാണ് കേരളത്തിൽ ആരാധിക്കുന്നത്. കേരളത്തിൽ പൂജവയ്ക്കുന്നത് ദുർഗാഷ്ടമി ദിവസത്തിലാണ്. ദുർഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും. സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടത്. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും.

Navaratri 2019: നവദുർഗകളെ ആരാധിക്കുന്ന നവരാത്രിയിലെ ഒൻപതു നാളുകൾ

Durga Ashtami 2019: മഹാനവമി ദിനത്തിൽ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും ദേവിക്ക് മുൻ മുന്‍പില്‍ സമർപ്പിക്കുന്നു. ആയുധ പൂജയെന്നാണ് ഈ ദിവസത്തിന്റെ പേര്. ദുർഗ പൂജയ്‌ക്ക്‌ ശേഷം ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ തൊട്ട്‌ വണങ്ങി തിരികെയെടുക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook