Navaratri 2019: തിന്മയുടെ മേലുളള നന്മയുടെ വിജയമാണ് നവരാത്രിയായി ആഘോഷിക്കുന്നത്. വസന്ത അല്ലെങ്കിൽ ചൈത്ര നവരാത്രി, ആഷാഢ നവരാത്രി, ശരത് നവരാത്രി, മഹാ നവരാത്രി എന്നിങ്ങനെ വർഷത്തിൽ നാലു നവരാത്രികളുണ്ട്. മാർച്ച്-ഏപ്രിൽ മാസത്തിലാണ് വസന്ത നവരാത്രി. സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.

നവരാത്രി ദിവസങ്ങളില്‍ പ്രധാനമായും ദേവി ആരാധനയാണ് നടക്കുന്നത്. ശാക്തേയ സങ്കൽപത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ മൂന്ന് ദിവസം പാർവതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപിച്ചാണ് പൂജകൾ. ഈ വർഷം 2019 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴു വരെയാണ് നവരാത്രി ആഘോഷങ്ങൾ. ഒക്ടോബര്‍ ആറിന് ദുര്‍ഗാഷ്ടമി, ഒക്ടോബർ ഏഴിന് മഹാനവമി, ഒക്ടോബർ എട്ടിനാണ് വിജയദശമി.

Happy Navaratri 2019 Wishes: നവരാത്രി ആശംസകൾ നേരാം

നവരാത്രി എന്ന സംസ്കൃത പദത്തിന് ഒമ്പത് രാത്രികൾ എന്നാണ് അർഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്നതാണ് നവരാത്രി ആഘോഷം. ഈ ദിവസങ്ങളിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്.

നവരാത്രി കാലത്ത് ചെയ്യേണ്ട കാര്യങ്ങൾ

  • രാവിലെ എട്ടിനു മുൻപായി കുളിക്കാൻ ശ്രമിക്കുക.
  • കുളിച്ചശേഷം കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ ധരിക്കുക. മുഷിഞ്ഞതും പഴകിയതുമായ വസ്ത്രങ്ങൾ ധരിക്കരുത്.
  • നവരാത്രി ആഘോഷ കാലത്ത് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുക. അരിയാഹാരം ഒരിക്കൽ മാത്രം.
  • എല്ലാ ദിവസവും രാവിലെയും വൈകീട്ടും ദുർഗ ക്ഷേത്ര ദർശനം നടത്തുക. ക്ഷേത്ര സന്ദർശനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിൽ രണ്ടുനേരവും വിളക്ക് കൊളുത്തി ദേവിക്ക് പൂക്കൾ സമർപ്പിക്കുക.
  • നവരാത്രി ആഘോഷ കാലത്ത് കറുപ്പു നിറമുളള വസ്ത്രങ്ങൾ ഒഴിവാക്കുക.
  • ദിവസവും ദേവീമന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലുക

നവരാത്രി കാലത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

  • ഈ ദിവസങ്ങളിൽ നഖം വെട്ടരുത്.
  • മുടി വെട്ടുന്നത് ഒഴിവാക്കുക.
  • വീട് എപ്പോഴും വൃത്തിയായിരിക്കുന്നുവെന്നു ഉറപ്പു വരുത്തുക. കഴിയുമെങ്കിൽ വീടിനകത്ത് ചെരുപ്പ് ഉപയോഗിക്കാതിരിക്കുക.
  • പത്തു ദിവസവും മത്സ്യ മാംസാദികളും മദ്യവും ഒഴിവാക്കുക.
  • ഒൻപതാമത്തെ ദിവസും പഠനം ഒഴിവാക്കുക. പുസ്തകങ്ങളും മറ്റുളളവയും ദേവിക്ക് മുന്നിൽ സമർപ്പിച്ച് അനുഗ്രഹം തേടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook