Navratri 2019: നവരാത്രി എന്ന സംസ്കൃത പദത്തിന് ഒമ്പത് രാത്രികൾ എന്നാണ് അർഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്നതാണ് നവരാത്രി ആഘോഷം. നവരാത്രി ദിവസങ്ങളില്‍ പ്രധാനമായും ദേവി ആരാധനയാണ് നടക്കുന്നത്.  ശാക്തേയ സങ്കൽപത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ മൂന്ന് ദിവസം പാർവതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപിച്ചാണ് പൂജകൾ. ഈ വർഷം 2019 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴു വരെയാണ് നവരാത്രി ആഘോഷങ്ങൾ. ഒക്ടോബര്‍ ആറിന് ദുര്‍ഗാഷ്ടമി, ഒക്ടോബർ ഏഴിന് മഹാനവമി, ഒക്ടോബർ എട്ടിനാണ് വിജയദശമി.

Vijayadashami 2019 Date: ഈ വർഷം വിജയദശമി എപ്പോഴാണ്?

navratri 2019, നവരാത്രി 2019, navratri 2019 date, നവരാത്രി ആഘോഷം, navratri 2019 start date, നവരാത്രി, navratri 2019 start and end date, navratri starting date, നവരാത്രി തിയതി, navratri starting date, navratri starting date 2019, navratri starting date in september, vijayadashami, bomma kolu, vidyarambham, വിജയദശമി, വിദ്യാരംഭം, ബൊമ്മക്കൊലു

Durga Ashtami: ദുർഗാഷ്ടമി

കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജ വയ്പോടെയാണ് നവരാത്രി ആഘോഷങ്ങളുടെ തുടക്കം. വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ പണിയായുധങ്ങളും വിദ്യാർഥികൾ പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും എല്ലാം സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി സമർപ്പിക്കും. വീടുകളിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം.

Maha Navami: മഹാനവമി

പൂജവയ്‌പിന്റെ രണ്ടാം ദിനമാണിത്. നവരാത്രിയിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിനമാണ് മഹാനവമി എന്നാണ് വിശ്വാസം. ഈ ദിവസമാണ് പുസ്തകപൂജയും ആയുധപൂജയും നടത്തുക. ഈ ദിവസം അക്ഷരം നോക്കുകയോ ഉപകരണം ഉപയോഗിക്കുകയോ പാടില്ലെന്ന ആചാരം കേരളത്തിലുണ്ട്. ദേവി മഹിഷാസുരനെ നിഗ്രഹിച്ച് വിജയം നേടുന്നത് മഹാനവമിയിലാണെന്നാണ് ഐതിഹ്യ കഥ. രാവണനിഗ്രഹത്തിനായി ശ്രീരാമന്‍ വ്രതമെടുത്തത് മഹാനവമി ദിവസമാണെന്നൊരു വിശ്വാസവുമുണ്ട്.

Vijaya Dashami: വിജയ ദശമി

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്. വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം. ഈ വർഷത്തെ വിജയദശമി ഒക്ടോബർ എട്ടിനാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും വ്യത്യാസമുണ്ട്. വിജയദശമി നാളില്‍ ദുർഗ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. ദീപാവലി ഒരുക്കങ്ങൾക്കും ഈ ദിവസത്തോടെ തുടക്കമാകും. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം.

navratri 2019, നവരാത്രി 2019, navratri 2019 date, നവരാത്രി ആഘോഷം, navratri 2019 start date, നവരാത്രി, navratri 2019 start and end date, navratri starting date, നവരാത്രി തിയതി, navratri starting date, navratri starting date 2019, navratri starting date in september, vijayadashami, bomma kolu, vidyarambham, വിജയദശമി, വിദ്യാരംഭം, ബൊമ്മക്കൊലു

വിദ്യാരംഭം 2019

കേരളത്തിൽ ഈ ദിവസം വിദ്യാരംഭദിനമായി ആചരിക്കുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് വിദ്യാരംഭം ദിവസമാണ്.  കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.

കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേ­ത്ര­ങ്ങ­ളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്. ഉണക്കലരിയിലാണ് കുട്ടികളെ എഴുതിക്കുക

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനു ശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ ‘ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

ബൊമ്മക്കൊലു

നവരാത്രി ദിവസങ്ങളിൽ കാണുന്ന മറ്റൊരു ആചാരമാണ് ബൊമ്മക്കൊലു. തമിഴ് ആചാരത്തിന്റെ ഭാഗമായി നവരാത്രിക്കാലത്ത് ബൊമ്മക്കൊലു വീടുകളിൽ ഒരുക്കുന്നു. മരത്തടികൾകൊണ്ട് നിർമിച്ച പടികളിൽ (കൊലു) ദേവിയുടെ ചെറുതും വലുതുമായ രൂപങ്ങൾ വലിപ്പത്തിനനുസരിച്ച് നിരത്തിവയ്ക്കുന്നു. ബൊമ്മക്കൊലു സർവ ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം.

navratri 2019, നവരാത്രി 2019, navratri 2019 date, നവരാത്രി ആഘോഷം, navratri 2019 start date, നവരാത്രി, navratri 2019 start and end date, navratri starting date, നവരാത്രി തിയതി, navratri starting date, navratri starting date 2019, navratri starting date in september, vijayadashami, bomma kolu, vidyarambham, വിജയദശമി, വിദ്യാരംഭം, ബൊമ്മക്കൊലു

Dolls dressed to represent gods and goddesses displayed as part of Golu festivities, Express Photo. Deepak Joshi

നവരാത്രി വ്രതം

ദേവീ പ്രീതിക്കും സർവ ഐശ്വര്യത്തിനും നവരാത്രി വ്രതം ഉത്തമമാണ്. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്. ഏതു പ്രായത്തിലുളളവർക്ക് നവരാത്രി വ്രതമെടുക്കാം. ഒൻപതു ദിവസവും വ്രതം അനുഷ്ഠിക്കാം. ഇതിനു കഴിയാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാം. വ്രത നാളുകളിൽ ലളിതാസഹസ്രനാമ ജപം അത്യുത്തമമാണ്. ഒരിക്കൽ മാത്രമേ അരിയാഹാരം പാടുള്ളൂ. ഒൻപതു ദിവസവും രണ്ടു നേരം ക്ഷേത്ര ദർശനം ചെയ്യുന്നത് ഉത്തമം.

കിഴക്കൻ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ദുർഗ പൂജയായിട്ടാണ് നവരാത്രി മഹോത്സവം ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച് മഹിഷാസുരന് മേൽ ദുർഗ ദേവി നേടിയ വിജയത്തിന്റെ അനുസ്മരണമാണ് നവരാത്രി. ആ വിജയത്തിന്റെ ആഘോഷമായാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്. വടക്കൻ സംസ്ഥാനങ്ങളിൽ രാവണന് മേൽ രാമൻ നേടിയ വിജയമാണ് നവരാത്രി മഹോത്സവത്തിന്റെ ഐതിഹ്യം. ഒമ്പത് ദിവസങ്ങളിൽ രാമലീല അവതരിപ്പിക്കുകയും പത്താം ദിനം രാവണന്റെയും സഹോദരന്മാരായ കുംഭകർണന്റെയും മേഘനാഥന്റെയും രൂപങ്ങൾ കത്തിക്കുന്നതുമാണ് വടക്കൻ സംസ്ഥാനങ്ങളിലെ ആഘോഷം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook