Navaratri 2019: നവരാത്രി ദിവസങ്ങളില്‍ പ്രധാനമായും ദേവി ആരാധനയാണ് നടക്കുന്നത്. ശാക്തേയ സങ്കൽപത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ മൂന്ന് ദിവസം പാർവതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപിച്ചാണ് പൂജകൾ.

Navaratri 2019: നവരാത്രി കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

സർവ്വദായിനിയായ ദേവിയെ ഈ ദിവസങ്ങളിൽ ആരാധിക്കുന്നത് ജീവിതത്തിൽ സർവ ഐശ്വര്യങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിശ്വാസം. നവരാത്രി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും ക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ്. ദേവീ മന്ത്രങ്ങൾ ജപിക്കുന്നതും ഇഷ്ടകാര്യ സിദ്ധിക്ക് അത്യുത്തമം. സരസ്വതീ ദേവിയുടെ മൂലമന്ത്രമായ “ഓം സം സരസ്വെത്യെ നമഃ” ദിവസവും 108 തവണ ജപിക്കുന്നതും ലളിത സഹസ്രനാമം, ദേവീ മാഹാത്മ്യം എന്നിവ ചൊല്ലുന്നത് നല്ലതാണ്.

1. സരസ്വതീ മന്ത്രം

സരസ്വതി നമസ്തുഭ്യം, വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി, സിദ്ധിര്‍ഭവതു മേ സദാ

2. ഗായന്ത്രീ മന്ത്രം

ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

3. വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ
വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ
വാണീദോഷമശേഷമാശു കളവാനെൻനാവിലാത്താദരം
വാണീടേണ മതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ

4. ദുർഗേമേ ദുസ്തരേ കാര്യേ
ഭവ ദുഃഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുർഗാം ദുർഗതി നാശിനീം

5. സുന്ദരീം സ്വർണവർണാഭാം
സുഖ സൗഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook