scorecardresearch

ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

ടാൻ കളയാൻ കടുപ്പമേറിയ സ്ക്രബ്ബുകളോ കെമിക്കൽ പീലുകളോ ഉപയോഗിക്കുന്നതിനു പകരം ഇവ ട്രൈ ചെയ്തു നോക്കൂ

ടാൻ കളയാൻ കടുപ്പമേറിയ സ്ക്രബ്ബുകളോ കെമിക്കൽ പീലുകളോ ഉപയോഗിക്കുന്നതിനു പകരം ഇവ ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tan Removal FI 1

ടാനകറ്റാം | ചിത്രം: ഫ്രീപിക്

തണുപ്പുകാലത്ത് സൂര്യരശ്മിക്ക് ചൂട് കുറവാണെങ്കിലും യു വി രശ്മികളുടെ തീവ്രത കൂടുതലാണ്. തണുത്ത കാറ്റും ഈർപ്പമില്ലായ്മയും കാരണം ചർമ്മം പെട്ടെന്ന് വരണ്ടുപോവുകയും കരിവാളിക്കുകയും ചെയ്യുന്നു. ടാൻ കളയാൻ കടുപ്പമേറിയ സ്ക്രബ്ബുകളോ കെമിക്കൽ പീലുകളോ ഉപയോഗിക്കുന്നതിനു പകരം, വീട്ടിലിരുന്ന് സൗമ്യമായി ടാൻ മാറ്റാനും ചർമ്മത്തിന്റെ മൃദുത്വം നിലനിർത്താനും സഹായിക്കുന്ന വഴികളുണ്ട്.

Advertisment

Also Read: തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ

ഓട്‌സും തേനും പാലും 

പലരും ടാൻ കളയാൻ കടുപ്പത്തിൽ സ്‌ക്രബ് ചെയ്യാറുണ്ട്. എന്നാൽ ഇത് വരണ്ട ചർമ്മത്തെ കൂടുതൽ ദോഷകരമായി ബാധിക്കും. ഓട്‌സ്, തേൻ, പാൽ എന്നിവ ചേർത്ത മിശ്രിതം മൃതകോശങ്ങളെ സൗമ്യമായി നീക്കം ചെയ്യും. ഓട്‌സ് മങ്ങൽ നീക്കുന്നു, തേൻ ഈർപ്പം നിലനിർത്തുന്നു, പാലിലെ ലാക്റ്റിക് ആസിഡ് ടാൻ കുറയ്ക്കാൻ സഹായിക്കുന്നു. ഈ മിശ്രിതം ആഴ്ചയിൽ രണ്ടു തവണ ചർമ്മത്തിൽ പുരട്ടി ചെറിയ വൃത്തത്തിൽ മസാജ് ചെയ്യാം. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. തുടർന്ന് മോയിസ്ച്യുറൈസർ ഉപയോഗിക്കാം.

തൈരും കടലമാവും 

പണ്ടു മുതലേ ഉപയോഗിക്കുന്ന ഈ മിശ്രിതം ലളിതവും ചർമ്മത്തിന് തിളക്കം നൽകുന്നതുമാണ്. ചർമ്മം വലിഞ്ഞു മുറുകാതെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. സെൻസിറ്റീവായ, വരണ്ട ചർമ്മത്തിന് ഇത് ഉത്തമമാണ്.

Also Read: കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടൂ, ഒറ്റ രാത്രി കൊണ്ട് താരനകറ്റാം

നാരങ്ങാനീരും ഫ്രഷ് ക്രീമും

നാരങ്ങാനീര് ടാൻ മാറ്റാൻ നല്ലതാണെങ്കിലും തണുപ്പുകാലത്ത് ഇത് തനിയെ ഉപയോഗിച്ചാൽ ചർമ്മം വരളാൻ സാധ്യതയുണ്ട്. അതിനാൽ, ഫ്രഷ് ക്രീം ചേർത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. നാരങ്ങ ടാൻ ഇല്ലാതാക്കുമ്പോൾ, ക്രീം ചർമ്മത്തിന് ആഴത്തിൽ പോഷണം നൽകുന്നു. ഈ മിശ്രിതം മുഖത്ത് തുല്യമായി പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ കൂടിയത് രണ്ടു തവണ മാത്രം ഉപയോഗിക്കാം.

Also Read: ഒരു സ്പൂൺ വെളിച്ചെണ്ണ മതി, കക്ഷത്തിലെ കറുപ്പ് നിറവും ദുർഗന്ധവും അകറ്റാം

തക്കാളി പൾപ്പും തേനും

കരുവാളിച്ച ചർമ്മത്തിന് തൽക്ഷണം തിളക്കം നൽകാൻ തക്കാളിക്ക് കഴിയും. തക്കാളിയിലെ സ്വാഭാവിക ആസിഡുകൾ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന് നിറവും മൃദുത്വവും നൽകുകയും ചെയ്യുന്നു. ഈ മിശ്രിതം മുഖത്തും കഴുത്തിലും കൈകളിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകുക. ആഴ്ചയിൽ 2-3 തവണ ഉപയോഗിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: