/indian-express-malayalam/media/media_files/2025/12/10/drink-for-glowing-skin-fi-2025-12-10-14-52-29.jpg)
നല്ല ചർമ്മം പലപ്പോഴും നല്ല കുടൽ ആരോഗ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത് | ചിത്രം: ഫ്രീപിക്
ഗ്രാമ്പൂവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാൽ, ഗ്രാമ്പൂ വെള്ളം ദിവസവും കുടിക്കുന്നത് ചർമ്മത്തിനും ദഹനത്തിനും നൽകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഇപ്പോൾ അറിയാമോ?. ആന്റിഓക്‌സിഡന്റുകളും, ആൻ്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഗ്രാമ്പൂ ഏറെ ഗുണകരമാണ്
ചർമ്മത്തിന് തിളക്കം നൽകുന്നു
ഗ്രാമ്പൂവിൽ അടങ്ങിയിട്ടുള്ള 'യുജെനോൾ' എന്ന ശക്തമായ ആന്റിഓക്‌സിഡന്റ്, ചർമ്മത്തിന് മങ്ങലുണ്ടാക്കുന്നതിനും കറുത്ത പാടുകൾക്കും അകാല വാർധക്യത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പോരാടാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് കൂടുതൽ തെളിച്ചവും ആരോഗ്യവും നൽകും.
Also Read: തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ
മുഖക്കുരു കുറയ്ക്കാൻ
ഗ്രാമ്പൂ വെള്ളത്തിൻ്റെ ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു ഉണ്ടാകുന്നത് അകത്ത് നിന്ന് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ബാക്ടീരിയകളുടെ വളർച്ചയും ആന്തരികമായ വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ചർമ്മത്തിന് കൂടുതൽ തെളിച്ചം നൽകുന്നു.
എണ്ണമയം നിയന്ത്രിക്കുന്നു
ഗ്രാമ്പൂ വെള്ളം മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിൻ്റെ സ്വാഭാവിക പ്രക്രിയകളെ സന്തുലിതമാക്കാനും സഹായിക്കും. ഇത് അമിതമായ എണ്ണ ഉത്പാദനം നിയന്ത്രിക്കാൻ ഗുണകരമാണ്, പ്രത്യേകിച്ചും എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇത് പ്രയോജനകരമാകും.
/filters:format(webp)/indian-express-malayalam/media/media_files/2025/12/10/drink-for-glowing-skin-1-2025-12-10-14-57-13.jpg)
Also Read: കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടൂ, ഒറ്റ രാത്രി കൊണ്ട് താരനകറ്റാം
നിറം മെച്ചപ്പെടുത്തും
ഗ്രാമ്പൂവിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ പിഗ്മെന്റേഷനും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കും. സ്ഥിരമായ ഉപയോഗത്തിലൂടെ ചർമ്മത്തിൻ്റെ നിറം കൂടുതൽ ഏകീകൃതമാകും.
ദഹനവും ചർമ്മവും തമ്മിലുള്ള ബന്ധം
നല്ല ചർമ്മം പലപ്പോഴും നല്ല കുടൽ ആരോഗ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഗ്രാമ്പൂ വെള്ളം ദഹനം മെച്ചപ്പെടുത്താനും വയറുവീർക്കൽ കുറയ്ക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കുകയും ചർമ്മത്തിന് കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യും.
Also Read: ഒരു സ്പൂൺ വെളിച്ചെണ്ണ മതി, കക്ഷത്തിലെ കറുപ്പ് നിറവും ദുർഗന്ധവും അകറ്റാം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ഗ്രാമ്പൂ വെള്ളം അമിതമായി കഴിക്കുന്നത് അസിഡിറ്റി, വായയിലെ അസ്വസ്ഥത, അലർജി എന്നിവയ്ക്ക് കാരണമായേക്കാം. യൂജെനോളിന്റെ ശക്തി കാരണം അമിത ഉപയോഗം കരളിൻ്റെ പ്രവർത്തനത്തെയും ബാധിച്ചേക്കാം.
- ദിവസവും ഒരു ഗ്ലാസ് (150–200 മില്ലി) നേരിയ ഗ്രാമ്പൂ വെള്ളം മാത്രം കുടിക്കുക.
- അസിഡിറ്റി, അൾസർ, കരൾ സംബന്ധമായ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും ഡോക്ടറുടെ ഉപദേശം ഇല്ലാതെ ഇത് ദിവസവും ഉപയോഗിക്കരുത്. മികച്ച ഗുണങ്ങൾ ലഭിക്കാൻ രാവിലെ കുടിക്കുന്നതാണ് ഉചിതം.
- ശരിയായ ഭക്ഷണക്രമത്തോടും ചർമ്മ സംരക്ഷണ രീതികളോടും ഒപ്പം മിതമായ അളവിൽ ഗ്രാമ്പൂ വെള്ളം ഉപയോഗിക്കുന്നത് തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മത്തിന് പിന്തുണ നൽകും. എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉപയോഗം ഉടൻ നിർത്തുക
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ടാനേറ്റ് വാടിയ മുഖത്തിന് ഇൻസ്റ്റൻ്റ് ഗ്ലോ നൽകാം ഇത് ഒരു തവണ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us