/indian-express-malayalam/media/media_files/2026/02/18/roshni-chopra-skin-care-fi-2026-02-18-12-08-44.jpg)
രോഷ്നി ചോപ്ര | ഫൊട്ടോ: ഇൻസ്റ്റഗ്രാം
തിളങ്ങുന്ന ചർമ്മവും ആരോഗ്യവുമുള്ള മുടിയും ആഗ്രഹിക്കാത്തവരായി ആരുമില്ല. ഇതിനായി വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ തേടിപ്പോകുന്നതിന് മുൻപ് നമ്മുടെ അടുക്കളയിലുള്ള ചേരുവകൾ കൊണ്ട് ഒരു മാജിക് ഡ്രിങ്ക് തയ്യാറാക്കിയാലോ? ടെലിവിഷൻ താരവും അവതാരകയുമായ രോഷ്നി ചോപ്ര തന്റെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യമായ ഗ്ലോ ഷോട്ട് പരിചയപ്പെടുത്തുന്നത്. വെറും 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഈ പാനീയം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കിയാൽ അത്ഭുതകരമായ മാറ്റങ്ങൾ ലഭിക്കുമെന്നാണ് താരം പറയുന്നത്.
രോഷ്നി ചോപ്രയുടെ 'ഗ്ലോ ഷോട്ട്'
ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് തവണ വരെ പ്രഭാതഭക്ഷണത്തിന് മുൻപ് വെറുംവയറ്റിലാണ് രോഷ്നി ഈ പാനീയം കുടിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ചേരുവകൾ
- നെല്ലിക്ക (1 എണ്ണം)
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു.
- കറിവേപ്പില (7-10 എണ്ണം)
മുടിയുടെ വേരുകൾക്ക് ബലം നൽകാൻ സഹായിക്കുന്നു.
- ഇഞ്ചി (ഒരു ചെറിയ കഷ്ണം)
ദഹനം സുഗമമാക്കുന്നു.
- കുരുമുളക് (5-6 എണ്ണം)
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
ശർക്കര
- രുചി ക്രമീകരിക്കാൻ ആവശ്യത്തിന് ചേർക്കാം.
തയ്യാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം അല്പം വെള്ളം ചേർത്ത് അടിച്ചെടുക്കുകയോ ചതച്ചെടുക്കുകയോ ചെയ്ത് പാനീയമായി ഉപയോഗിക്കാം.
"നെല്ലിക്കയിലെ വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തിലെ കേടുപാടുകൾ തീർക്കാൻ സഹായിക്കുകയും ചെയ്യുന്നു. കറിവേപ്പിലയിലെ വിറ്റാമിൻ എ, കാൽസ്യം എന്നിവ ഓക്സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കുന്നു. ഇവയെല്ലാം ചേർന്ന് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും." എന്ന് താനെ കെ.ഐ.എം.എസ് (KIMS) ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ അമ്രീൻ ഷെയ്ഖ് പറയുന്നു.
ശരിയായ ഭക്ഷണക്രമം കോശങ്ങളെ ശക്തിപ്പെടുത്തുകയും അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. റിങ്കി കപൂറും അഭിപ്രായപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു അത്ഭുത പാനീയത്തിനും രാത്രിക്ക് രാത്രി മാറ്റങ്ങൾ വരുത്താൻ കഴിയില്ല. ഏകദേശം 6 മുതൽ 8 ആഴ്ച വരെ കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ മാറ്റങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ. അതോടൊപ്പം കൃത്യമായ ഉറക്കം, വെള്ളം കുടിക്കുക, സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം എന്നിവയും പ്രധാനമാണെന്ന് അമ്രീൻ ഷെയ്ഖ് ഓർമ്മിപ്പിക്കുന്നു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ചർമ്മാവസ്ഥയെക്കുറിച്ച് ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: കൊഴിച്ചിൽ മാറി മുടി തഴച്ചു വളരണോ? ഉള്ളി ഉപയോഗിക്കേണ്ട ശരിയായ രീതി ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us