/indian-express-malayalam/media/media_files/EgoK9YorYfoqal1Vp3j8.jpg)
ഉലുവയും, ഉള്ളിത്തൊലിയും എങ്ങനെയാണ് മുടികൊഴിച്ചിൽ തടയുന്നത് (ചിത്രം : ഫ്രീപിക്)
പാർശ്വഫലങ്ങൾ​ ഇല്ലാതെ കേശ പരിപാലനം സാദ്ധ്യമാകുമെന്നതിനാലാണ് കൂടുതലായി പ്രകൃതിദത്ത പരിഹാരങ്ങൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് നിരവധിയായ ഹെയർ കൊയർ ടിപ്പുകളും ഹാക്കുകളും നമ്മൾ സോഷ്യൽ മീഡിയയിൽ തിരയുന്നത്. എന്നാൽ ഇത്തരം നുറുങ്ങുകളിലൂടെ പല അമളികളിലും നമ്മൾ ചെന്നു പെടാറുമുണ്ട്. കൃത്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള കേശപരിപാലനം, വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പല വിദഗ്ധരും നിർദേശിക്കുന്നത്.
മുടികൊഴിച്ചിൽ പരിഹരിക്കാനും മുടിവളരാനും സഹായിക്കുന്ന ചില പ്രതിവിധികളാണ് ബ്യൂട്ടി ബ്ലോഗർ ശാലിനി പങ്കുവയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച പ്രകൃതിദത്ത ഹെയർഫാൾ സെറം എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം. ഉലുവ, അരി, കറിവേപ്പില, ഉള്ളിത്തൊലി എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന സെറത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശാലിനി നിർദേശിച്ചു.
സെറം എങ്ങനെ ഉണ്ടാക്കാം
ചേരുവകൾ:
1 ടീസ്പൂൺ - ഉലുവ , കുതിർത്തത്
1 ടീസ്പൂൺ - അരി, കുതിർത്തത്
1 തണ്ട് - കറിവേപ്പില
കുറച്ച് ഉള്ളി തൊലി
തയ്യാറാക്കുന്ന രീതി:
- ഉലുവയും അരിയും രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക.
- അടുത്ത ദിവസം രാവിലെ കുതിർത്ത മിശ്രിതം ഉള്ളി തൊലിയും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക.
- മിശ്രിതം തണുത്തശേഷം അരിച്ചെടുക്കുക. ഒരു സ്പ്രേയർ ഉപയോഗിച്ച് ഒരു ഗ്ലാസ് ബോട്ടിലിലേക്ക് മാറ്റുക.
ഉപയോഗിക്കേണ്ട രീതി:
- ഒരാഴ്‌ച സംഭരിച്ച ശേഷം, ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഉപയോഗിക്കുക
- രാത്രി മുഴുവനും അല്ലെങ്കിൽ ഹെയർവാഷിന് 1 മണിക്കൂർ മുമ്പ് തലയിൽ പുരട്ടാം
- വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക
ഈ പ്രകൃതിദത്ത സെറം കേശസംരക്ഷണത്തിൽ ഫലപ്രദമാണോ എന്ന് പരിശോധിക്കാം
വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഹെയർകെയർ പ്രതിവിധികൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക്, ഉലുവ, ഉള്ളിത്തൊലി, അരി എന്നിവയുടെ സംയോജനം മികച്ചതും ഫലപ്രദവുമായ ഒരു ഓപ്ഷനായി തിരഞ്ഞെടുക്കാം, ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റും ഡെർമറ്റോസർജനും ഹെയർ ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ സൗരഭ് ഷാ പറഞ്ഞു പറയുന്നു.
ഉലുവയിൽ, ട്രൈഗോലെനിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് . ഇവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, അനാലിസിക്, ആന്റി-കാർസിനോജെനിക് ഗുണങ്ങളുണ്ട്. ഇത് ഈസ്ട്രജൻ എസ്ട്രാഡിയോളിന്റെ അളവ് വർദ്ധിപ്പിക്കുകയും മുടി വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.
"നിരവധി പഠനങ്ങൾ അനുസരിച്ച്, മുടി കട്ടിയാക്കുന്നതിനും ആരോഗ്യമുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉലുവ സഹായകമാണ്. അവശ്യ ധാതുക്കളാൽ സമ്പന്നവും ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും, കേടായ മുടിയെ പുനരുജ്ജീവിപ്പിക്കാനും ജീവനില്ലാത്ത മിടിയിഴകൾക്ക് ജീവൻ പകരാനും ഇത് സഹായിക്കുന്നു," കോസ്മറ്റോളജിസ്റ്റായ ഡോ ജതിൻ മിത്തൽ അഭിപ്രായപ്പെട്ടു.
ഉള്ളിയിൽ സൾഫറിന്റെ അളവ് കൂടുതലാണ്. "അവ മുടിയുടെ കൊളാജൻ ഉള്ളടക്കം വർദ്ധിപ്പിക്കുകയും കൂടുതൽ കട്ടയും, മുടിയുടെ വേരുകൾക്ക് ശക്തിയും നൽകുന്നാതായി വിശ്വസിക്കപ്പെടുന്നു. തലയോട്ടി ഈർപ്പമുള്ളതാക്കുന്നതിലൂടെയും താരൻ കുറയ്ക്കുന്നതിലൂടെയും ഉള്ളി തലയോട്ടിയിൽ ഗുണം ചെയ്യുന്നു. ഉള്ളി നീര് പുരട്ടുന്നത് തലയോട്ടിയിലെ പി.എച്ച് നിലനിർത്തുന്നു. ഉള്ളിയിലെ ആന്റിഓക്‌സിഡന്റുകൾ മുടിയിൽ ആർഒഎസ് (റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ്) എന്ന ദൂഷ്യഫലങ്ങളെ പ്രതിരോധിക്കുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി വർദ്ധിപ്പിക്കുകയും ചെയ്യുന്നു," ഡോ സൗരഭ് ഷാ പറഞ്ഞു.
Check out More Lifestyle Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us