/indian-express-malayalam/media/media_files/2026/01/06/hair-dye-2026-01-06-15-26-36.jpg)
ഹെയർ ഡൈ ഇനി വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നത് എല്ലായ്പ്പോഴും നല്ലതാണ്. രാസവസ്തുക്കൾ അടങ്ങിയ കൃത്രിമ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക ഘടനയെ നശിപ്പിക്കുകയും, കാലക്രമേണ മുടി കൊഴിച്ചിലിനും അകാല നരയ്ക്കും കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ, അടുക്കളയിലെ സാധാരണ ചേരുവകൾ ഉപയോഗിച്ച് നമുക്ക് സ്വന്തമായി ഹെർബൽ ഹെയർ ഡൈ ഉണ്ടാക്കാൻ സാധിക്കും.
Also Read: ഷാമ്പൂവിലേയ്ക്ക് ഇതൊരു സ്പൂൺ ചേർത്ത് നോക്കൂ, ഇനി പട്ടുപോലുള്ള തലമുടി സ്വന്തമാക്കാം
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. ഇതിനായി വിപണിയിൽ ലഭിക്കുന്ന കൃത്രിമ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിലുള്ള ചില സ്വാഭാവിക ചേരുവകൾ ഉപയോഗിച്ച് പാർശ്വഫലങ്ങളില്ലാത്ത മികച്ച ഒരു ഹെയർ ഡൈ തയാറാക്കാൻ സാധിക്കുമെന്ന് ഡോ. ദിവ്യ നായർ ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു.
Also Read: ഒരു പിടി കറിവേപ്പില മതി, ഇനി നാച്യുറലായി നരച്ച മുടി കറുപ്പിക്കാം
ചേരുവകൾ
- ഹെന്ന (മൈലാഞ്ചി പൊടി): മുടിക്ക് നിറം നൽകാനും കണ്ടീഷൻ ചെയ്യാനും സഹായിക്കുന്നു.
- ഇൻഡിഗോ പൗഡർ (നീലയമരി പൊടി): ഹെന്ന നൽകുന്ന ഓറഞ്ച് നിറത്തെ കറുപ്പാക്കി മാറ്റാൻ ഇത് അനിവാര്യമാണ്.
- നെല്ലിക്ക പൊടി: മുടി വളർച്ചയ്ക്കും കറുപ്പ് നിറം നിലനിർത്താനും സഹായിക്കുന്നു.
- ചായ വെള്ളം അല്ലെങ്കിൽ കാപ്പി വെള്ളം: ഹെന്ന മിശ്രിതം തയാറാക്കാൻ.
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ആവശ്യത്തിന് ഹെന്ന പൊടിയും നെല്ലിക്ക പൊടിയും എടുക്കാം. ഇതിലേക്ക് കടുപ്പത്തിലുള്ള ചായ വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിലാക്കാം. ഇരുമ്പ് ചട്ടി ഉപയോഗിക്കുന്നത് ഡൈ മിശ്രിതം കൂടുതൽ കറുപ്പ് നിറമാകാൻ സഹായിക്കും. ഈ മിശ്രിതം ഒരു രാത്രി മുഴുവൻ (അല്ലെങ്കിൽ എട്ട് മണിക്കൂർ) മാറ്റി വയ്ക്കാം. പിറ്റേ ദിവസം ഇത് മുടിയിൽ നന്നായി തേച്ചു പിടിപ്പിക്കാം. രണ്ട് മണിക്കൂറിന് ശേഷം വെറും വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്
മുടി ഉണങ്ങിയ ശേഷം ഇൻഡിഗോ പൗഡർ ഉപയോഗിച്ചുള്ള അടുത്ത ഘട്ടം ആരംഭിക്കാം. ഇൻഡിഗോ പൊടി ഇളം ചൂടുവെള്ളത്തിൽ കലക്കി 10-15 മിനിറ്റ് വക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടി ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ വെച്ചതിനു ശേഷം കഴുകിക്കളയാം.
Also Read: ഒരു കഷ്ണം തേങ്ങ മതി, ഇനി നര മറയ്ക്കാൻ പാർലറിലേയ്ക്ക് ഓടേണ്ട
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഈ ഡൈ ഉപയോഗിച്ച ഉടനെ ഷാംപൂ ഉപയോഗിക്കരുത്. രണ്ട് ദിവസത്തിന് ശേഷം മാത്രം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. ഡൈ ചെയ്ത ശേഷം മുടിയിൽ നന്നായി എണ്ണ തേച്ചു പിടിപ്പിക്കുന്നത് നിറം കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കും. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നിറവും തിളക്കവും നൽകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഈ രണ്ട് വിത്തുകൾ മതി; താരനും മുടി കൊഴിച്ചിലിനും ഇനി വിട പറയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us