scorecardresearch

കെമിക്കൽ ഫെയ്സ് വാഷുകളോട് വിട പറയാം, ഈ 5 പ്രകൃതിദത്ത മാർഗങ്ങൾ ട്രൈ ചെയ്തു നോക്കൂ

അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് പാർശ്വഫലങ്ങളില്ലാതെ ചർമ്മം സംരക്ഷിക്കാൻ സാധിക്കും. ഇവ ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുക മാത്രമല്ല, ആവശ്യമായ പോഷകങ്ങളും ഈർപ്പവും നൽകി ചർമ്മത്തെ മൃദുവാക്കി നിലനിർത്തുകയും ചെയ്യുന്നു

അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് പാർശ്വഫലങ്ങളില്ലാതെ ചർമ്മം സംരക്ഷിക്കാൻ സാധിക്കും. ഇവ ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുക മാത്രമല്ല, ആവശ്യമായ പോഷകങ്ങളും ഈർപ്പവും നൽകി ചർമ്മത്തെ മൃദുവാക്കി നിലനിർത്തുകയും ചെയ്യുന്നു

author-image
Lifestyle Desk
New Update
Facewash To Get Glowing Skin FI

ഇനി ഫെയ്സ് വാൽ കടയിൽ നിന്നും വാങ്ങേണ്ട | ചിത്രം: ഫ്രീപിക്

ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ ഇന്നത്തെ വിപണിയിൽ ലഭ്യമാകുന്ന ഭൂരിഭാഗം ഫേസ് വാഷുകളും അമിത വിലയുള്ളതും ചർമ്മത്തിന് ഹാനികരമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയതുമാണ്. ഇത്തരം ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം തുടക്കത്തിൽ ഗുണകരമെന്ന് തോന്നാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുകയും ചർമ്മം വരണ്ടതാക്കാനും ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാനും കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് പലരും സുരക്ഷിതവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങളിലേക്ക് തിരിയുന്നത്. 

Advertisment

വിപണിയിൽ ലഭ്യമായ ഫെയ്സ് വാഷുകൾക്ക് വീട്ടിൽ തന്നെ ചില ബദൽ ചേരുവകൾ ഉപയോഗിക്കാം

കടലമാവ് 

കടലമാവ് ഒരു മികച്ച പ്രകൃതിദത്ത ക്ലെൻസറാണ്. ഇത് ചർമ്മത്തിലെ അഴുക്കും അമിതമായ എണ്ണമയവും നീക്കം ചെയ്യാൻ സഹായിക്കുന്നു.

ഒരു ടീസ്പൂൺ കടലമാവ് അല്പം വെള്ളമോ റോസ് വാട്ടറോ പാലോ ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. ഇത് നനഞ്ഞ മുഖത്ത് പുരട്ടി 1-2 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയാം. എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് വളരെ മികച്ചതാണ്.

തേൻ

തേനിലെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുക്കളെ നശിപ്പിക്കുകയും ഈർപ്പവും മൃദുത്വവും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

അല്പം തേൻ നനഞ്ഞ മുഖത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഒരു മിനിറ്റിന് ശേഷം കഴുകിക്കളയാം. വരണ്ടതും സെൻസിറ്റീവ് ആയതുമായ ചർമ്മമുള്ളവർക്ക് ഇത് ഗുണകരമാണ്.

പാൽ

പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും സ്വാഭാവികമായ തിളക്കം നൽകുകയും ചെയ്യുന്നു.

ഒരു പഞ്ഞി തിളപ്പിക്കാത്ത പാലിൽ മുക്കി മുഖം തുടയ്ക്കുക. ശേഷം ശുദ്ധജലത്തിൽ കഴുകാം. വരണ്ട ചർമ്മത്തിന് ഇത് നല്ലൊരു പരിഹാരമാണ്.

Facewash To Get Glowing Skin 1
തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം പോക്കറ്റ് കാലിയാക്കാതെ | ചിത്രം: ഫ്രീപിക്

മുൾട്ടാനി മിട്ടി

എണ്ണമയമുള്ള ചർമ്മത്തിനും മുഖക്കുരുവിനും ഏറ്റവും മികച്ച മരുന്നാണ് മുൾട്ടാനി മിട്ടി. ഇത് ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കാനും അധിക എണ്ണമയം നീക്കാനും സഹായിക്കുന്നു.

ഒരു ടീസ്പൂൺ മുൾട്ടാനി മിട്ടി റോസ് വാട്ടറിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങുന്നതിന് മുൻപായി കഴുകിക്കളയണം.

കറ്റാർവാഴ

കറ്റാർവാഴ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും ചൊറിച്ചിലും ചുവപ്പും കുറയ്ക്കുകയും ചെയ്യുന്നു. എല്ലാത്തരം ചർമ്മക്കാർക്കും ഇത് അനുയോജ്യമാണ്.

ഫ്രഷ് കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി മസാജ് ചെയ്ത ശേഷം വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ലിപ്സ്റ്റിക് വേണ്ട, ചുണ്ടുകൾ റോസാപ്പൂവ് പോലെ തിളങ്ങാൻ പ്രിയങ്കയുടെ രഹസ്യക്കൂട്ട്

Beauty Tips Skin Care skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: