/indian-express-malayalam/media/media_files/2025/11/22/herbal-oil-fi-2025-11-22-17-33-47.jpg)
ഹെർബൽ ഓയിൽ | ചിത്രം: ഫ്രീപിക്
കട്ട ചുവപ്പിൽ കുലയായി പൂത്തുനിൽക്കുന്ന ചെത്തിപ്പൂവ് ആരേയും ആകർഷിക്കുന്ന. കണ്ണിനു കുളിർമ നൽകന്ന ഈ പൂക്കൾക്ക് ധാരാളം പോഷക ഗുണങ്ങളുണ്ടെന്ന് അറിയാമോ? ചർമ്മത്തിലുണ്ടാകുന്ന അലർജി പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഉപയോഗിക്കാം.കൂടാതെ തലമുടിയുടെ ആരോഗ്യ സംരക്ഷണത്തിനും ചെത്തിപ്പൂവ് പ്രയോജനപ്പെടുത്താം.
Also Read: പ്രായം ഏതുമാകട്ടെ കരുത്തുറ്റ തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാൻ സമീറയുടെ പൊടിക്കൈ പരീക്ഷിക്കൂ
ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ ചെത്തിയും തുളസിയും മുന്നിൽ തന്നെയാണ്. ഇവ രണ്ടും ഉപയോഗിച്ച് മുടികൊഴിച്ചിലും അകാലനരയും തടയാൻ ഒരു ഹെർബൽ ഓയിൽ തയ്യാറാക്കി ഉപയോഗിച്ചു നോക്കൂ.
Also Read: 2 സ്പൂൺ കടുകെണ്ണയിലേയ്ക്ക് ഇവ ചേർക്കൂ, തലമുടി വളർച്ചയ്ക്കുള്ള മികച്ച ഔഷധക്കൂട്ട് റെഡി
ചേരുവകൾ
- ചെത്തിപ്പൂവ്
- തുളസിയില
- വെളിച്ചെണ്ണ
Also Read: കരുത്തുറ്റ മുടിയിഴകൾ നേടാൻ ഈ ഹെർബൽ ഓയിൽ ഉപയോഗിക്കാം
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് വെളിച്ചെണ്ണ പാനിലേയ്ക്കു പകർന്ന് ചൂടാക്കാം.
- ഇതിലേയ്ക്ക് ഒരു പിടി തുളിസിയിലയും അതേ അളവിൽ ചെത്തിപ്പൂവും ചേർക്കാം.
- ശേഷം എണ്ണ തിളക്കുന്നതു വരെ നന്നായി ഇളക്കാം.
- ലഭ്യമെങ്കിൽ ഇതിലേയ്ക്ക് ചെമ്പരത്തിപ്പൂവിൻ്റെ മൊട്ടും ചേർക്കാം.
- എണ്ണയുടെ നിറം മാറുമ്പോൾ അടുപ്പണയ്ക്കാം.
- ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
- വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്ക് ഈ എണ്ണ അരിച്ചു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം
- നല്ല സുഗന്ധമുള്ള ഈ എണ്ണ മുടിയിഴകളിലും ശിരോചർമ്മത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നര ഒന്നുപോലും ഇല്ലാതെ മറയ്ക്കാം, ഈ ഹെയർ ഡൈ പുരട്ടൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us