/indian-express-malayalam/media/media_files/2025/12/09/get-rid-of-termites-fi-2025-12-09-17-44-27.jpg)
ചിതലുകളെ നശിപ്പിക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
ഈർപ്പം അമിതമായ അന്തരീക്ഷത്തിൽ വീടിനുള്ളിലെ ഫർണീച്ചറുകളും വാതിലുകളും ജനലുകളും നശിപ്പിക്കാൻ കടന്നുകൂടുന്ന ചെറുപ്രാണിയാണ് ചിതലുകൾ. ശ്രദ്ധിച്ചില്ലെങ്കിൽ വീടിനുള്ളിലെ പല വസ്തുക്കളും ഇവർ അതിവേഗം നശിപ്പിക്കും. ചിതലുകളെ തുരത്താൻ രാസകീടനാശിനികൾ ലഭ്യമാണ്. എന്നാൽ അവ ശ്വസിക്കുന്നതും മറ്റും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
Also Read: വീടിനുള്ളിലെ മൂട്ട ശല്യം കുറയ്ക്കാൻ ഇതാ ചില നുറുങ്ങു വിദ്യകൾ
ഓറഞ്ച് ഓയിൽ
ഓറഞ്ച് ഓയിലിൽ ഡി-ലിമോണീൻ അടങ്ങിയിട്ടുണ്ട്. ഇത് ചിതലിനെ തുരത്താൻ ഗുണകരമാണ്. തടിയിലും മറ്റും കാണുന്ന ചിതലിനെതിരെ ഇത് ഉപയോഗിക്കാം.
വിനാഗിരി ലായനി
പ്രകൃതിദത്തമായ അണുനിശിനിയാണ് വിനാഗിരി. അത് ചിതലിനെയും പ്രതിരോധിക്കുന്നു. വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി തടി കൊണ്ടുള്ള വസ്തുക്കളിൽ സ്പ്രേ ചെയ്യാം.
Also Read: അടുക്കളയിലെ പ്രാണി ശല്യം അലട്ടുന്നുണ്ടോ? പരിഹരിക്കാൻ വിദ്യകൾ അനവധിയുണ്ട്
ബോറാക്സ് മരുന്ന്
ഒരു സ്പൂൺ ബോറാക്സ് പൊടിയിലേയ്ക്ക് 250 മില്ലി വെള്ളം ഒഴിച്ച് കലർത്താം. ഈ മിശ്രിതം ചിതൽ ബാധയുള്ള ഫർണിച്ചറിലും മറ്റും സ്പ്രേ ചെയ്തു കൊടുക്കാം.
Also Read: ഒരു ടീസ്പൂൺ നല്ലെണ്ണയിൽ ഇവ രണ്ടും ചേർത്ത് ഉപയോഗിക്കൂ, ഞൊടിയിടയിൽ കൊതുകിനെ തുരത്താം
സൂര്യപ്രകാശം
ചിതൽ ബാധിച്ച ഫർണിച്ചറുകൾ 3 ദിവസം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന വിധത്തിൽ വയ്ക്കാം. ഇത് ചിതലുകളെ നശിപ്പിക്കാനുള്ള എളുപ്പ മാർഗമാണ്.
ഈർപ്പ നിയന്ത്രണം
ഈർപ്പമാണ് ചിതലുകളെ അകർഷിക്കുന്ന പ്രധാന ഘടകം. ഉണങ്ങിയ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തടികൊണ്ടുള്ള ഫർണിച്ചറികളും മറ്റും വൃത്തിയാക്കാം. ഈർപ്പം തടഞ്ഞു നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്താം. ആർക്കിടെക്ചറൽ ഡൈജസ്റ്റാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നത്.
Read More: ബ്ലീച്ച് ചെയ്തിട്ടും പോകുന്നില്ലേ? വീടിനുള്ളിലെ പൂപ്പൽ ബാധ കുറയ്ക്കാൻ ഇവയിലൊന്ന് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us