scorecardresearch

വിണ്ടുകീറില്ല സോഫ്റ്റാകും, വെള്ളത്തിൽ ഇത് ചേർത്ത് പാദങ്ങൾ മുക്കി വയ്ക്കൂ

പാദങ്ങൾ മറച്ചു പിടിക്കുകയോ, പെഡിക്യൂർ ചെയ്യാൻ പാർലറിൽ പോകുകയോ വേണ്ട. വീട്ടിൽ വെറുതെ കളയുന്ന ചേരുവകൾ ഉപയോഗിച്ച് പാദ പരിചരണം ചെയ്യാം

പാദങ്ങൾ മറച്ചു പിടിക്കുകയോ, പെഡിക്യൂർ ചെയ്യാൻ പാർലറിൽ പോകുകയോ വേണ്ട. വീട്ടിൽ വെറുതെ കളയുന്ന ചേരുവകൾ ഉപയോഗിച്ച് പാദ പരിചരണം ചെയ്യാം

author-image
Lifestyle Desk
New Update
Feet Care Tips

പാദങ്ങളുടെ പരിചരണം | ചിത്രം: ഫ്രീപിക്

ഈർപ്പമില്ലാതെ വരണ്ട പാദങ്ങളിൽ അതിവേഗം വിള്ളലുകൾ ഉണ്ടാകുന്നു. എന്നാൽ ഇനി അതോർത്ത് കാൽപാദങ്ങൾ ഒളിച്ചു പിടിക്കേണ്ട. വീട്ടിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് പാദ സംരക്ഷണം വൈകാതെ തന്നെ തുടങ്ങിക്കോളൂ. 

Advertisment

കഞ്ഞിവെള്ളം

കുറച്ച് കഞ്ഞിവെള്ളത്തിലേക്ക് തേനും അൽപം വിനാഗിരിയും ചേർത്തിളക്കി യോജിപ്പിക്കുക. ഇതിൽ കാൽപാദം അൽപ സമയം മുക്കി വെയ്ക്കാം.

ഉപ്പ് വെള്ളം

ഇളം ചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് പാദങ്ങൾ അതിൽ മുക്കി വെയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. പാദങ്ങളുടെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും. 

Also Read: ഒരു സ്പൂൺ അരിപ്പൊടി മതി, കറുത്ത പാടുകൾ മാറ്റി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

വാഴപ്പഴം

പഴുത്ത വാഴപ്പഴം ഉടച്ചെടുക്കാം. ഇത് വിണ്ടുകീറലുള്ള ഭാഗങ്ങളിൽ പുരട്ടി മസാജ് ചെയ്യാം. 

നാരങ്ങാ നീര്

ഇളം ചൂടുള്ള വെള്ളത്തിൽ അൽപ്പം നാരങ്ങാ നീര് ചേർത്തിളക്കാം. ഇതിൽ പാദങ്ങൾ മുക്കി അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 

Also Read: മഞ്ഞൾപ്പൊടി കൈയ്യിലുണ്ടോ? എങ്കിലിനി മുഖക്കുരു ഇല്ലാതാക്കാം സിംപിളായി

റോസ് വാട്ടർ

അൽപ്പം നാരങ്ങാ നീരിലേക്ക് ഗ്ലിസറിനും റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കാൽപാദങ്ങളിൽ പുരട്ടി മസാജ് ചെയ്യാം. പതിവായി ഇങ്ങനെ ചെയ്യുന്നത് പാദങ്ങളിലെ വിണ്ടു കീറലും വരൾച്ചയും തടയാൻ സഹായിക്കും. 

ബേക്കിങ് സോഡയും ഉപ്പും

ഇളം ചൂടുള്ള വെള്ളത്തിൽ ബേക്കിങ് സോഡയും ഉപ്പും കലർത്തുക. കാൽപാദങ്ങളിൽ അതിൽ മുക്കി വച്ച് പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. ആഴ്ചയിൽ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യാം.

Also Read: സുഗന്ധം നൽകാൻ മാത്രമല്ല മുടിയഴകിനും ഉപയോഗിക്കാം മുറ്റത്തു നിൽക്കുന്ന ഈ പൂക്കൾ

ഷാമ്പൂ

ഇളം ചൂടുള്ള വെള്ളത്തിൽ ഷാമ്പൂ കലർത്തി അതിലേക്ക് നാല് തുള്ളി നാരങ്ങാ നീര് കൂടി ചേർക്കാം. ഇതിൽ പാദങ്ങൾ മുക്കി വെയ്ക്കാം, 30 മിനിറ്റ് വിശ്രമിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വരെ ഇങ്ങനെ ചെയ്യാം. ഇത് കാൽപാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാക്കാം. 
 
കറ്റാർവാഴ

കറ്റാർവാഴയുടെ ജെൽ മാത്രം എടുത്ത് പാദങ്ങളിൽ പൂരട്ടുന്നത് വരൾച്ചയും വിണ്ടു കീറലും തടയാൻ സഹായിക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: വെറുതെ കളയരുത്, ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിന് നിരവധി ഉപയോഗങ്ങളുണ്ട്

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: