scorecardresearch

മുടിയുടെ തിളക്കം നഷ്ടപ്പെട്ടോ? ഈ പ്രകൃതിദത്ത കണ്ടീഷനറുകൾ ഉപയോഗിക്കാം

തൈര് തലയോട്ടിയിലെ ഇറിറ്റേഷൻ, വരൾച്ച എന്നിവ പരിഹരിക്കുമെന്നും മുടി മൃദുവാക്കി മാറ്റുമെന്നും നിങ്ങൾക്കറിയാമോ?

തൈര് തലയോട്ടിയിലെ ഇറിറ്റേഷൻ, വരൾച്ച എന്നിവ പരിഹരിക്കുമെന്നും മുടി മൃദുവാക്കി മാറ്റുമെന്നും നിങ്ങൾക്കറിയാമോ?

author-image
Lifestyle Desk
New Update
hair| haircare|health|beauty

പ്രതീകാത്മക ചിത്രം

മിനുസവും തിളക്കമാർന്നതുമായ മുടിയാണ് എല്ലാ സ്ത്രീകളുടെയും സ്വപ്നം. എന്നാൽ മുടി അത്തരത്തിൽ ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് വേനൽക്കാലത്ത്. വിവിധ മുടി സംരക്ഷണ ഉൽപന്നങ്ങൾ വാങ്ങികൂട്ടിയത് കൊണ്ട് കാര്യമില്ല. അവ എല്ലാം നിങ്ങളുടെ മുടിയിൽ നന്നായി പ്രവർത്തികണമെന്നില്ല.

Advertisment

പണം ചെലവഴിക്കാതെ മുടിക്ക് സ്വാഭാവിക തിളക്കം നൽകാനും അവയെ നിയന്ത്രിക്കാനും കഴിയുന്ന ഈ പ്രകൃതിദത്ത കണ്ടീഷണറുകൾ പരീക്ഷിച്ചുനോക്കൂ. ഇത് മുടി മിനുസവും തിളക്കവും നൽകുന്നു.

വേനൽക്കാല മുടി സംരക്ഷണത്തിനുള്ള ആറ് പ്രകൃതിദത്ത കണ്ടീഷനറുകൾ

തേൻ

മുടിയിഴകളുടെ മികച്ച മോയ്സ്ചറൈസറായി തേൻ അറിയപ്പെടുന്നു. ഒലിവ് ഓയിലുമായി സംയോജിപ്പിച്ചാൽ, ചേരുവകൾ മുടിയിഴകൾക്ക് ആരോഗ്യവും പോഷണവും നൽകുന്നു. മാസ്ക് ഉണ്ടാക്കാൻ, രണ്ട് ടേബിൾസ്പൂൺ തേനും അതിന്റെ ഇരട്ടി ഒലിവ് ഓയിലും മിശ്രിതമാക്കുക. മിശ്രിതം മുടിയുടെ വേരു മുതൽ അറ്റം വരെ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക.

മുട്ട

ആഴത്തിലുള്ള കണ്ടീഷനിംഗിന്റെയും തിളക്കത്തിന്റെയും കാര്യത്തിൽ മുട്ട അത്ഭുതകരമായ മുടി സംരക്ഷണ ഘടകമായി അറിയപ്പെടുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് എണ്ണയും ഇതിനൊപ്പം ചേർത്ത് മിശ്രിതം മുടിയിഴകളിൽ ഒരേപോലെ പുരട്ടി 20 മുതൽ 30 മിനിറ്റ് വരെ കാത്തിരിക്കുക. അതിനുശേഷം കഴുകി കളയുക.

Advertisment

ഷിയ ബട്ടർ

വൈറ്റമിൻ സിയും ധാരാളം ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും എണ്ണകളും കൊണ്ട് സമ്പന്നമായ ഷിയ ബട്ടർ അറിയപ്പെടുന്ന ചർമ്മ- മുടി സംരക്ഷണ ഘടകമാണ്. ഒരു സ്പൂൺ ഷിയ ബട്ടറും രണ്ട് സ്പൂൺ വെളിച്ചെണ്ണ, ഒരു നുള്ള് അർഗൻ ഓയിൽ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയുടെ വേരുകൾ മുതൽ അറ്റം വരെ പുരട്ടുക. ഇതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

വാഴപ്പഴം

പൊട്ടാസ്യം, മഗ്നീഷ്യം, സിലിക്ക എന്നിവയുടെ സമൃദ്ധമായ സ്രോതസ്സായ വാഴപ്പഴം മുടി കൊഴിച്ചിൽ നീക്കി ഇഴകൾക്ക് തിളക്കം നൽകുന്നു. പഴുത്ത ഏത്തപ്പഴം ഉടച്ച് അതിൽ 2 ടേബിൾസ്പൂൺ ഒലിവ് ഓയിലും ഒരു സ്പൂൺ തേനും ചേർക്കുക. ഇത് നന്നായി കലർത്തി മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകി കളയുക.

വെളിച്ചെണ്ണ

ഇത് ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമായ വെളിച്ചെണ്ണയ്ക്ക് നിരവധി സൗന്ദര്യ ഗുണങ്ങളുണ്ട്. ഇത് ഇഴകളിൽ ആഴത്തിലുള്ള കണ്ടീഷനിംഗ് നടത്തുന്നു.
ചെറുചൂടുള്ള വെള്ളിച്ചെണ്ണ തലയിൽ തേക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്നതാണ്. ഇത് മുടിയുടെ ആരോഗ്യവും ഈർപ്പവും നിലനിർത്തുന്നതിനുള്ള പഴയ ഒരു രീതിയാണ്. മൂന്നു ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക. എന്നിട്ട് ഇത് തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. മുടിയുടെ അറ്റത്തും പുരട്ടുക. 45 മിനിറ്റിനുശേഷം കഴുകി കളയുക.

തൈര്

വേനൽക്കാലത്ത് ഭക്ഷണത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് തൈര്. ഇത് തലയോട്ടിയിലെ ഇറിറ്റേഷൻ, വരൾച്ച എന്നിവ പരിഹരിക്കുമെന്നും മുടി മൃദുവാക്കുമെന്നും നിങ്ങൾക്കറിയാമോ? മുടിക്ക് മിനുസവും തിളക്കവും നൽകുന്നതിന് ആവശ്യമായ എല്ലാ പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്. തൈരിൽ കറ്റാർ വാഴയുടെ പൾപ്പും തേനും ചേർത്ത് പേസ്റ്റ് തയാറാക്കാം. 30 മിനിറ്റിനുശേഷം കഴുകി കളയാം.

Hair Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: