ട്രാഫിക് സിനിമയിലൂടെയാണ് നമിത പ്രമോദ് അഭിനയത്തിലേക്ക് എത്തിയത്. ബാലതാരമായിട്ടാണ് തുടക്കമെങ്കിലും വളരെ പെട്ടെന്നാണ് താരം മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയത്. 2012 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങളിലൂടെ’യാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
സോഷ്യൽ മീഡിയയിലും സജീവമാണ് നമിത. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മഞ്ഞ സൽവാറിലുളള പുതിയ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സൽവാറിനൊപ്പം മുടിയിൽ മുല്ലമൊട്ടും ചൂടിയുളള നമിതയുടെ ഫൊട്ടോകൾ കാണാൻ മനോഹരമാണ്. സൽവാറിന് ചേരുവിധമുളള വലിയ കമ്മലുകളാണ് നമിത അണിഞ്ഞത്.
ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു.
Read More: സാരിയിൽ അതിസുന്ദരിയായി മീനാക്ഷി ദിലീപ്; ആളാകെ മാറിയല്ലോയെന്ന് ആരാധകർ