scorecardresearch

വൈറ്റ് നൈറ്റിങ്ഗേൾ; ഫൊട്ടോഷൂട്ട് ചിത്രങ്ങളുമായി നമിത പ്രമോദ്

ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്

വൈറ്റ് നൈറ്റിങ്ഗേൾ; ഫൊട്ടോഷൂട്ട് ചിത്രങ്ങളുമായി നമിത പ്രമോദ്

ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നമിത പ്രമോദ്. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്‍ത ‘ഈശോ’ ആണ് നമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മറ്റു ചില ചിത്രങ്ങളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. 2020 ൽ പുറത്തിറങ്ങിയ ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.

പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നമിത. ‘വൈറ്റ് നൈറ്റിങ്ഗേൾ’ എന്നാണ് താരം ഫൊട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജുവൽ മേരി, അപർണ തോമസ് അടക്കമുള്ളവർ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലെ തുടക്കം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്.

സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു.

Read More: സൽവാറിനൊപ്പം മുല്ലമൊട്ടും; സ്റ്റൈലിഷ് ലുക്കിൽ നമിത പ്രമോദ്

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Namitha pramod shares new photoshoot photos