സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്‌ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്.കഫേയുടെ ഉദ്ഘാടന ദിവസം നമിത അണിഞ്ഞ ഡിസൈനർ വസ്ത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്‌തമായ വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്യാൻ ആഗ്രഹിക്കുന്ന നമിതയുടെ പാർട്ടി വെയർ ഡ്രെസ് ഡിസൈൻ ചെയ്‌തത് ലേബൽ എം ഡിസൈൻസാണ്.
ഫ്ളോറൽ വർക്കു വരുന്ന ജാക്കറ്റും പലാസോയുമാണ് നമിത അണിഞ്ഞിരുന്നത്. നേവി ബ്യൂ നിറത്തിൽ ഒരുക്കിയ വസ്ത്രം വളരെ എലഗന്റ് ആൻഡ് സിമ്പിൾ ലുക്ക് നൽകുന്നുണ്ട്. അതിനൊപ്പം ഗോൾഡൻ നിറത്തിലുള്ള വാച്ചും കമ്മലുമാണ് സ്റ്റൈൽ ചെയ്‌തത്. പകൽ സമയത്തു നടക്കുന്ന പാർട്ടികൾക്ക് അണിയാൻ പറ്റിയ ഒരു പെർഫെക്റ്റ് വെയറാണ്. 30,000 രൂപയാണ് വസ്ത്രത്തിന്റെ വില.
നമിതയുടെ കഫേ ഉദ്ഘാടനത്തിന് താരസുന്ദരികളും ഒന്നിച്ചെത്തിയിരുന്നു. മിയ, അനുസിതാര, അപർണ ബാലമുരളി, രജിഷ വിജയൻ എന്നിവരാണ് ഉദ്ഘാടന ചടങ്ങിനെത്തിയത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നമിതയുടെ കഫേ സന്ദർശിക്കാനായി എത്തിയിരുന്നു.
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.