ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലെ തുടക്കം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്.
‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘ലോ പോയിന്റ്’, ‘വിക്രമാദിത്യൻ’, ‘ഓർമ്മയുണ്ടോ മുഖം’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘അമർ അക്ബർ അന്തോണി’, ‘മാർഗംകളി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു. സോഷ്യൽ മീഡിയയിലും താരം ഏറെ ആക്ടീവാണ്.
ഇളം പച്ച നിറത്തിലുളള സാരി അണിഞ്ഞ് നമിത പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. സാരിയ്ക്ക് കൂടുതൽ ഭംഗി നൽകാൻ കോൺട്രാസ്റ്റ് നിറത്തിലുളള ജാക്കറ്റാണ് നമിത തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയ്ക്കൊപ്പം സ്റ്റേറ്റ്മെൻറായി കൊടുത്തിരിക്കുന്ന കമ്മൽ എലഗന്റ് ലുക്ക് നൽകുന്നുണ്ട്. ‘ജീവിതത്തിലേക്ക് അല്പം നിറങ്ങൾ നൽകിയാലോ’ എന്ന അടികുറിപ്പാണ് കളർഫുൾ വസ്ത്രമണിഞ്ഞ് കൊണ്ട് നമിത നൽകിയത്.
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ‘ഈശോ’ ആണ് നമിതയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ഒരു അഭിഭാഷകയുടെ വേഷത്തിലാണ് നമിത പ്രമോദ് എത്തിയത്. മറ്റു ചില ചിത്രങ്ങളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.