scorecardresearch
Latest News

നമിത പ്രമോദ് ധരിച്ച ഈ നേവി ബ്ലൂ സിൽക്ക് സ്യൂട്ടിന്റെ വില അറിയാമോ?

അടുത്തിടെ സിൽക്ക് സ്യൂട്ടിൽനിന്നുള്ള ചിത്രങ്ങൾ നമിത ഷെയർ ചെയ്തിരുന്നു

നമിത പ്രമോദ് ധരിച്ച ഈ നേവി ബ്ലൂ സിൽക്ക് സ്യൂട്ടിന്റെ വില അറിയാമോ?

ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലെ തുടക്കം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്.

സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു. സോഷ്യൽ മീഡിയയിലും താരം ഏറെ ആക്ടീവാണ്.

അടുത്തിടെ സിൽക്ക് സ്യൂട്ടിൽനിന്നുള്ള ചിത്രങ്ങൾ നമിത ഷെയർ ചെയ്തിരുന്നു. ജുഗൽബന്ദി ഡിസൈനേഴ്സിന്റെ ഖയാൽ കളക്ഷനിൽനിന്നുള്ളതായിരുന്നു ഈ നേവി ബ്ലൂ സിൽക്ക് സ്യൂട്ട്. ചന്ദേരി സിൽക്കാണ് വസ്ത്രം തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുള്ളത്. 17,900 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

namitha pramod, namitha dress, ie malayalam

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ‘ഈശോ’ ആണ് നമിതയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ഒരു അഭിഭാഷകയുടെ വേഷത്തിലാണ് നമിത പ്രമോദ് എത്തിയത്. മറ്റു ചില ചിത്രങ്ങളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Namitha pramod khayaal navy blue silk suit price

Best of Express