scorecardresearch

നമിത ധരിച്ച ബ്ലെഷ് ഓർഗൻസ സാരിയുടെ വിലയറിയാമോ?

ഓർഗൻസ മെറ്റീരിയലിൽ നൽകിയിരിക്കുന്ന ലെയ്സ് വർക്ക് ലുക്കിന്റെ ഭംഗി കൂട്ടുന്നുണ്ട്

Namitha Pramod, Actress, Photoshoot

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്‌ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. ‘ഇരവ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണിപ്പോൾ നമിത.

വ്യത്യസ്തങ്ങളായ ഡിസൈനർ വസ്ത്രങ്ങൾ പരീക്ഷിക്കുന്ന താരമാണ് നമിത. ബ്ലഷ് നിറത്തിലുള്ള ഓർഗൻസ സാരി അണിഞ്ഞ് നമിത പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ എലഗന്റ് ലുക്കിലാണ് നമിത സാരിയിൽ പ്രത്യക്ഷപ്പെടുന്നത്. സുലൈഹയാണ് സാരി ഡിസൈൻ​ ചെയ്തിരിക്കുന്നത്. ഓർഗൻസ മെറ്റീരിയലിൽ നൽകിയിരിക്കുന്ന ലെയ്സ് വർക്ക് ലുക്കിനെ എൻഹാൻസ് ചെയ്യുന്നുണ്ട്. 15000 രൂപയാണ് സാരിയുടെ വില. പ്യുവർ അല്യൂറിന്റെ ആഭരണങ്ങളാണ് സാരിയ്‌ക്കൊപ്പം സ്റ്റൈൽ ചെയ്തിരിക്കുന്നത്. മെറിൻ ജോർജാണ് ചിത്രം പകർത്തിയത്.

ഫസ്‌ലിൻ മുഹമ്മദ് ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഇരവ്’. സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Namitha pramod in organza saree photoshoot see pictures