സുന്ദരമായ നഖങ്ങൾക്കു കൂടുതൽ ഭംഗിയേകാൻ പല വർണ്ണങ്ങളിലുളള നെയിൽ പോളിഷുകൾക്കു സാധിക്കും. വിവിധ കമ്പനികളുടെ അനവധി നിറങ്ങളിലുളള നെയിൽ പോളിഷുകൾ മാർക്കറ്റുകളിൽ സുലഭമാണ്. എന്നാൽ നമ്മുക്ക് ഓരോ പരിപാടിയ്ക്കും ഓരോ നിറത്തിലുളളവ ഉപയോഗിക്കണമെങ്കിൽ തീർച്ചയായും ഒരു നെയിൽ പോളിഷ് റിമൂവർ വാർഡ്രോബിൽ അത്യാവശ്യമാണ്. അഥവാ റിമൂവർ തീർന്നു പോവുകയോ, റിമൂവർ ഉപയോഗിക്കാൻ താത്പര്യമില്ലാത്തവരോ ആണെങ്കിൽ ഈ വഴികൾ പരിക്ഷിച്ചു നോക്കാം. റിമൂവറില്ലാതെ നെയിൽ പോളിഷ് കളയാനുളള മൂന്നു വഴികൾ പരിചയപ്പെടുത്തുകയാണ് വ്ളോഗറായ ശ്രീ.
- ഒരു കോട്ടൻ തുണിയിൽ പെർഫ്യൂം സ്പ്രേ ചെയ്ത ശേഷം അതു നെയിൽ പോളിഷിട്ട വിരലിൽ തുടച്ചു കൊടുക്കുക. കുറച്ചു സമയം അങ്ങനെ ചെയ്യുമ്പോൾ വിരലിൽ നിന്നു നെയിൽ പോളിഷ് മായുന്നതായി കാണാം.
- നാരങ്ങ നീര്, വിനാഗിരി ഒന്നിച്ചു ചേർത്ത് അതിലേയ്ക്കു വിരൽ മുക്കിയതിനു ശേഷം കോട്ടൻ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക
- ടൂത്ത് പേസ്റ്റ് നെയിൽ പോളിഷുളള വിരലിൽ പുരട്ടി കൊടുക്കുക. 2-3 മിനിറ്റുകൾക്കു ശേഷം തുടച്ചു കളയാവുന്നതാണ്.
റിമൂവറില്ലാത്ത സാഹചര്യങ്ങളിൽ ഈ പൊടികൈകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്