scorecardresearch

50കളിലും യുവത്വം തുളുമ്പുന്ന ചർമ്മം, രഹസ്യം വെളിപ്പെടുത്തി നദിയ മൊയ്തു

പ്രായം 59 ആണെങ്കിലും ഇന്നും നദിയ മൊയ്തുവിൻ്റെ ചർമ്മം യുവത്വം തുളുമ്പുന്നതാണ്, അതിനു പിന്നിലെ രഹസ്യമാണ് വീട്ടിലെ ഈ 3 ചേരുവകൾ

പ്രായം 59 ആണെങ്കിലും ഇന്നും നദിയ മൊയ്തുവിൻ്റെ ചർമ്മം യുവത്വം തുളുമ്പുന്നതാണ്, അതിനു പിന്നിലെ രഹസ്യമാണ് വീട്ടിലെ ഈ 3 ചേരുവകൾ

author-image
Lifestyle Desk
New Update
Nadiya Skin Care FI

നദിയ മൊയ്തു

തെന്നിന്ത്യയുടെ പ്രിയ താരമാണ് നദിയ മൊയ്തു. പ്രായം 58 ൽ എത്തിനിൽക്കുമ്പോഴും താരത്തിന്റെ മുഖസൗന്ദര്യത്തിന് യാതൊരു മങ്ങലുമേറ്റിട്ടില്ല. നദിയ മൊയ്തുവിനെ തിളക്കത്തോടെയും യുവത്വത്തോടെയും നിലനിർത്തുന്ന സൗന്ദര്യ രഹസ്യം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. രണ്ടു ഫെയ്സ്‌മാസ്ക്കുകളാണ് നടിയുടെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യം. 

Advertisment

Also Read: തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മത്തിന് ഫെയ്സ് ജെൽ തയ്യാറാക്കാം വീട്ടിൽ

തൈര്, നാരങ്ങ, തേൻ എന്നിവ ചേർത്ത ഫെയ്സ്‌മാസ്ക്കാണ് ആദ്യത്തേത്. ഈ ഫെയ്സ്‌മാസ്ക് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ ഈ രണ്ട് ഫെയ്‌സ്‌മാസ്കുകൾ ഉപയോഗിച്ചാൽ ചർമ്മത്തിന് പുതുമയും തിളക്കവും കിട്ടും. 

Also Read: ഒരു സ്പൂൺ പാൽ മതി, ഇനി പോക്കറ്റ് കാലിയാക്കുന്ന ക്ലെൻസറുകൾ വേണ്ട

Advertisment

ചേരുവകൾ

  • തൈര് - 2 ടീസ്പൂൺ
  • നാരങ്ങാനീര് - 1 ടീസ്പൂൺ
  • തേൻ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ 2 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ നാരങ്ങാനീര്, ആവശ്യമായ അളവിൽ തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകുക.

Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഈ എണ്ണ രണ്ട് തുള്ളി പുരട്ടൂ, ചർമ്മം തിളക്കമുള്ളതാകും

ഗുണങ്ങൾ

  • ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ഈർപ്പം നിലനിർത്താനും തൈര് സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, പ്രോബയോട്ടിക്, സിങ്ക്, വിറ്റാമിനുകൾ എന്നിവ മുഖക്കുരുവിനെ പ്രതിരോധിച്ചു നിർത്തുന്നു. 
  • ചർമ്മത്തിലെ അഴുക്ക് നീക്കാനും, കറുത്ത പാടുകൾ കുറയ്ക്കാനും, മുഖക്കുരുവിനെ ചികിത്സിക്കാനും സഹായിക്കും. എന്നാൽ, സെൻസിറ്റീവ് ചർമ്മത്തിൽ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് ചർമ്മത്തിന് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കാൻ സാധ്യതയുണ്ട്. 
  • ചർമ്മത്തിന് തേൻ നല്ലതാണ്, കാരണം അതിന് ആന്റിസെപ്റ്റിക്, ആന്റിബാക്ടീരിയൽ, മോയ്സ്ചറൈസിംഗ് ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഈർപ്പം നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കിടക്കുന്നതിനു മുമ്പ് ഇത് ഉപയോഗിച്ച് മുഖം കഴുകൂ, ഒറ്റ ഉപയോഗത്തിൽ മാറ്റം അറിയാം

Nadiya Moidu Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: