/indian-express-malayalam/media/media_files/uploads/2023/05/skin.jpg)
പ്രതീകാത്മക ചിത്രം
പലരും വാക്സിങ്, ഷേവിങ്, എപ്പിലേഷൻ, ക്രീമുകൾ തുടങ്ങിയ രീതികളിലൂടെ ശരീരത്തിലെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാറുണ്ട്. എന്നിരുന്നാലും ഇപ്പോൾ ജനപ്രീതി ആർജ്ജിക്കുന്ന മറ്റൊരു രീതിയുണ്ട്. പക്ഷേ അതിന് പ്രൊഫഷണൽ സഹായം ആവശ്യമാണ്. അതാണ് ലേസർ ഹെയർ റീമൂവൽ.
ശരീരത്തിൽ നിന്ന് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു നോൺ-ഇൻവേസിവ് പ്രക്രിയയാണിത്. ഇതിനെക്കുറിച്ച് കൂടുതലറിയാൻ ഇന്റർനെറ്റ് ഒരു മികച്ച ഉറവിടമാണെങ്കിലും, തെറ്റായ ധാരാളം വിവരങ്ങൾ അത് വഴി പകരുന്നുണ്ട്. ഇതിലെ യഥാർഥ്യമെന്തെന്ന് അറിയാം.
“ലേസർ ഹെയർ റിഡക്ഷൻ, സാധാരണയായി ലേസർ ഹെയർ റിമൂവൽ എന്ന് വിളിക്കപ്പെടുന്നു. ശരീരത്തിലോ മുഖത്തോ ഉള്ള അനാവശ്യ രോമങ്ങൾ കുറയ്ക്കാനോ ഒഴിവാക്കാനോ ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ശാശ്വതമായി മുടി നീക്കം ചെയ്യുന്നതിനുള്ള ഒരു നല്ല സാങ്കേതികതയാണ് ഇത്. മുഖം, കാലുകൾ, കക്ഷം, ബിക്കിനി ലൈൻ, പുറം എന്നിവയുൾപ്പെടെ വിവിധ ശരീരഭാഗങ്ങളിലെ രോമങ്ങൾ നീക്കാൻ സാധിക്കും,” ഡൽഹി സ്കിൻ സെന്റർ ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. മേഘ്‌ന ഗുപ്ത ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ലേസർ മുടി നീക്കൽ പ്രക്രിയയുടെ പ്രവർത്തനത്തെക്കുറിച്ച്, ഡെർമറ്റോളജിസ്റ്റായ ഡോ. തൻവി വൈദ്യ ഇൻസ്റ്റാഗ്രാമിൽ വിശദീകരിക്കുന്നു. “രോമകൂപങ്ങളെ നശിപ്പിക്കുന്ന ഒരു പ്രത്യേക തരംഗദൈർഘ്യമുള്ള പ്രകാശത്തിന്റെ സമാന്തര കിരണങ്ങൾ ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. അത് രോമത്തെ വേരുകളിൽ തന്നെ നശിപ്പിക്കുന്നു.”
കൂടാതെ, ഓരോ തവണയും ചെയ്യുമ്പോൾ നിങ്ങളുടെ രോമങ്ങൾ വളരെ നേർത്തുവരുന്നതായി നിങ്ങൾക്ക് കാണാം. അത് വളരാൻ കൂടുതൽ സമയമെടുക്കും. “ആറ്- എട്ട് സിറ്റിങ്ങിനു ശേഷം, നിങ്ങൾ പൂർണ്ണമായ ഫലങ്ങൾ കൈവരിക്കുന്നു. ഇത് രോമത്തിന്റെ വളർച്ച 95 ശതമാനം കുറയുന്നു. അതിനുശേഷവും ഇത്തരത്തിൽ രോമം വളരുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടാം. അവ വളരെ നേർത്തതായിരിക്കും. എല്ലാ സിറ്റിങ്ങിന് ശേഷവും അത് ഉണ്ടാകും, ”ഡോ. തൻവി പറഞ്ഞു.
ലേസർ ഹെയർ റിമൂവൽ (എൽഎച്ച്ആർ) ശാശ്വതമാണ്
വസ്‌തുത: എൽഎച്ച്ആർ ദീർഘകാലം രോമങ്ങൾ നീക്കം ചെയ്യുന്നു. എന്നാൽ അതിന് ടച്ച് അപ്പ് സെഷനുകൾ ആവശ്യമായി വന്നേക്കാം.
"എല്ലാ രോമങ്ങളും പൂർണ്ണമായും ഇല്ലാതാക്കുന്നതിനുപകരം, ലേസർ ചികിത്സയിൽ രോമത്തിന്റെ വളർച്ചയിലാണ് കുറവ് വരുത്തുന്നത്. ഇത് രോമ വളർച്ചയെ സാരമായി തടയുണ്ടെങ്കിലും, ചില രോമകൂപങ്ങൾ കാലക്രമേണ വീണ്ടെടുക്കുകയും പുതിയ രോമങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്തേക്കാം," ഡോ. മേഘ്‌ന പറയുന്നു.
എൽഎച്ച്ആർ വേദനാജനകമാണ്
വസ്‌തുത: എൽഎച്ച്ആർ വേദനാജനകമല്ല. നിങ്ങൾക്ക് ചെറിയ ചൂടും കുത്തലും അനുഭവപ്പെട്ടേക്കാം, എന്നിരുന്നാലും അത് വളരെ വേദന നൽകുന്ന പ്രക്രിയ അല്ല. ചുണ്ടുകൾക്ക് മുകളിലുള്ള ഭാഗങ്ങൾ, കക്ഷങ്ങൾ അല്ലെങ്കിൽ ബിക്കിനി ഏരിയ പോലുള്ള ചില ഭാഗങ്ങളിൽ നിങ്ങൾക്ക് ചൂട് അനുഭവപ്പെട്ടേക്കാം.
എന്നാൽ മറ്റ് ശരീരഭാഗങ്ങളിൽ ഒരു തരത്തിലുമുള്ള വേദന അനുഭവപ്പെടില്ല. വ്യക്തിയുടെ സംവേദനക്ഷമതയെ ആശ്രയിച്ച് ചെറിയ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാമെന്ന് ഡോ. മേഘ്‌ന അഭിപ്രായപ്പെട്ടു.
എൽഎച്ച്ആർ എല്ലാ തരത്തിലുമുള്ള രോമങ്ങളിലും പ്രവർത്തിക്കും
വസ്‌തുത: ടാർഗെറ്റുചെയ്യാൻ ഒരു പിഗ്‌മെന്റും ഇല്ലാത്തതിനാൽ വെളുത്ത മുടിയിൽ ഇത് പ്രവർത്തിക്കില്ല. നിങ്ങൾക്ക് പിസിഒഎസ് പോലെയുള്ള സജീവമായ ഹോർമോൺ പ്രശ്നം ഉണ്ടെങ്കിൽ മുഖത്തെ രോമങ്ങളിലും ഇത് പ്രവർത്തിച്ചേക്കില്ല. എന്നിരുന്നാലും, പിസിഒഎസ് ഉള്ളപ്പോൾ പോലും ശരീര രോമങ്ങളിൽ ഇത് പ്രവർത്തിക്കുന്നു.
ഇരുണ്ട, പരുക്കൻ രോമമുള്ളവർ, കനംകുറഞ്ഞ ചർമ്മ ടോൺ ഉള്ളവർ ലേസർ രോമങ്ങൾ നീക്കം ചെയ്യുന്നതിനോട് നന്നായി പ്രതികരിക്കുമെന്ന് ഡോ. മേഘ്‌ന പറഞ്ഞു. ലേസർ രോമകൂപങ്ങൾ പിഗ്മെന്റിനെ (മെലാനിൻ) നശിപ്പിക്കുന്നു എന്നതും ചർമ്മത്തിന്റെയും മുടിയുടെയും നിറവും തമ്മിലുള്ള വ്യത്യാസം രോമകൂപങ്ങളെ കൃത്യമായി ലക്ഷ്യമിടാനും കേടുവരുത്താനും ലേസർ അനുവദിക്കുന്നു.
വളരെ നേരിയതോ വെളുത്തതോ ആയ മുടിയുള്ളവരിൽ (ആവശ്യത്തിന് മെലാനിൻ ഇല്ലാത്തത്) അല്ലെങ്കിൽ വളരെ ഇരുണ്ട ചർമ്മമുള്ളവരിൽ (കൂടുതൽ മെലാനിൻ ഉള്ളതും കൂടുതൽ ലേസർ എനർജി ആഗിരണം ചെയ്യുന്നതും ചർമ്മത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുള്ളതും) ലേസർ മുടി കുറയ്ക്കുന്നത് വിജയകരമാകില്ല, വിദഗ്ധ പറയുന്നു.
എൽഎച്ച്ആർ അപകടകരമാണ്
വസ്തുത: ഒരു സർട്ടിഫൈഡ് ഡെർമറ്റോളജിസ്റ്റ് നടത്തിയാൽ ഇത് തികച്ചും സുരക്ഷിതമാണ്.
എൽഎച്ച്ആർ കാൻസറിന് കാരണമാകുന്നു
ഇല്ല. അതിൽ അയോണൈസിംഗ് റേഡിയേഷൻ അടങ്ങിയിട്ടില്ല. കാൻസറിന് കാരണമാകാത്ത അയോണൈസിംഗ് അല്ലാത്ത വികിരണമാണ് ഇതിൽ ഉള്ളത്. നിങ്ങളുടെ ചർമ്മത്തിലെ രോമത്തിന്റെ വേരിനെ മാത്രം ബാധിക്കുന്ന കർശനമായ പ്രകാശകിരണങ്ങളാണ് ഇത്.
“ഇത് കാൻസറിന് കാരണമാകുമെന്നത് വെറും മിഥ്യയാണ്. ഈ രീതി രോമകൂപങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ചുറ്റുമുള്ള ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു," വിദഗ്ധ പറഞ്ഞു.
“ലേസറിലൂടെ രോമം നീക്കം ചെയ്യാൻ പരിശീലനവും പരിചയവുമുള്ള വിദഗ്ധനെ തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക. അവരുടെ സർട്ടിഫിക്കേഷനുകളും അവലോകനങ്ങളും ക്രെഡൻഷ്യലുകളും പരിശോധിക്കുക. മുൻകൂർ ചികിത്സ സംബന്ധിച്ച് പ്രാക്ടീഷണർ നൽകുന്ന നിർദ്ദേശങ്ങൾ നിരീക്ഷിക്കുക. സൂര്യപ്രകാശത്തിൽ നിന്ന് അകന്നു നിൽക്കുക, അല്ലെങ്കിൽ ചർമ്മത്തെ ലേസറിനോട് കൂടുതൽ സെൻസിറ്റീവ് ആക്കുന്ന പ്രത്യേക മരുന്നുകളുടെ ഉപയോഗം എന്നിവ നിർദേശങ്ങളിൽ ഉൾപ്പെട്ടേക്കാം.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us