മുടി കൊഴിച്ചിൽ പലരും നേരിടുന്നൊരു പ്രശ്നങ്ങളാണ്. മുടി കൊഴിച്ചിൽ തടയാൻ ചില പൊടിക്കൈകളും ചികിത്സകളും വരെ ചിലർ ചെയ്യാറുണ്ട്. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളും ജനങ്ങൾക്കിടയിലുണ്ട്. ഇവയിൽ ചിലതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിക്കുകയാണ് ഡോ.അഞ്ചൽ പന്ത്.
ഓയിൽ മസാജ്
ഓയിൽ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ നിയന്ത്രിക്കില്ല. ഇത് സമ്മർദം ഒഴിവാക്കാൻ സഹായിക്കും. എന്നാൽ മുടി കൊഴിച്ചിൽ കൂടുതലാണെങ്കിൽ ഓയിൽ മസാജ് ചെയ്യുന്നത് ഗുണകരമാകില്ല.
മുടികൊഴിച്ചിൽ തടയുന്ന ഷാംപൂ
മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ കഴിയുന്ന ചേരുവകളൊന്നും ഷാംപൂവിൽ ഇല്ല. ഷാംപൂകൾ തലയോട്ടി വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്.
ഷാംപൂ ചെയ്യുന്നില്ല
മുടികൊഴിച്ചിൽ വർധിപ്പിക്കുമെന്ന് കരുതി പലരും ഷാംപൂ ചെയ്യുന്നത് ഒഴിവാക്കുന്നു. തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നത് പ്രധാനമാണ്. അതിനാൽ, പതിവായി മുടി കഴുകുക.
ഉള്ളി നീര്
ഉള്ളി നീര് മുടികൊഴിച്ചിൽ കുറയ്ക്കും എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
നാരങ്ങയും തൈരും
തൈര് ഒരു പരിധി വരെ താരൻ അകറ്റാൻ സഹായിക്കും, എന്നാൽ നാരങ്ങയ്ക്ക് തലയോട്ടിയിൽ പ്രവർത്തിക്കാനാവില്ല.
വീട്ടിൽ നിർമ്മിച്ച മാസ്ക്
മുടി ഇഴകളെ കണ്ടീഷൻ ചെയ്യാനും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മാത്രമേ മാസ്കുകൾ സഹായിക്കൂ. ഇത് മുടി കൊഴിച്ചിലിനെ സഹായിക്കില്ല.
ബയോട്ടിൻ സപ്ലിമെന്റ്
ബയോട്ടിൻ ഗുളികകൾ കഴിക്കുന്നത് മുടികൊഴിച്ചിൽ തടയില്ല.
മുടി മുടിക്കുക
മുടി മുറിച്ചാൽ മുടികൊഴിച്ചിൽ കുറയില്ല. നീളമുള്ള മുടി ഇഴകൾ കൊഴിയുന്നതാണ് മുടി കൊഴിച്ചിൽ കൂടുതൽ ദൃശ്യമാക്കുന്നത്. മുടി ചെറുതാക്കിയാൽ മുടി കൊഴിച്ചിൽ ദൃശ്യമാകില്ല.
ഹെയർ സ്പാ
ഹെയർ സ്പാ താൽക്കാലികമായി മുടിക്ക് തിളക്കം നൽകുമെങ്കിലും മുടി കൊഴിച്ചിലിൽ കുറയ്ക്കില്ല.
മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുന്നത് എന്താണ്?
- ഹോർമോൺ അസന്തുലിതാവസ്ഥയോ ഇരുമ്പിന്റെ കുറവോ കണ്ടെത്താൻ രക്തപരിശോധന നടത്തുക
- പെപ്റ്റൈഡ് സെറം ദിവസത്തിൽ രണ്ടുതവണ പ്രയോഗിക്കുക
- മിനോക്സിഡിൽ ലോഷൻ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും
- പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം
- ദിവസേനയുള്ള വ്യായാമം, സമ്മർദം ഒഴിവാക്കുക
Read More: വേനൽക്കാലത്തെ മുടികൊഴിച്ചിൽ: കാരണങ്ങളും തടയാനുള്ള വഴികളും അറിയാം