/indian-express-malayalam/media/media_files/2025/10/14/palaces-in-india-fi-2025-10-14-11-39-31.jpg)
ഇന്ത്യയുടെ സംസ്കാരം വിളിച്ചോതുന്ന കൊട്ടാരങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/14/palaces-in-india-7-2025-10-14-11-42-34.jpg)
അതിശയിപ്പിക്കുന്ന വാസ്തുവിദ്യ, സമ്പന്നമായ ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവയാൽ സമ്പന്നമായ ഇന്ത്യയുടെ കൊട്ടാരങ്ങൾ അവയുടെ രാജകീയ ഭൂതകാലത്തിന്റെ മഹത്വത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്നവയാണ്
/indian-express-malayalam/media/media_files/2025/10/14/palaces-in-india-1-2025-10-14-11-43-15.jpg)
ചൗമഹല്ല കൊട്ടാരം, ഹൈദരാബാദ്
ഒരുകാലത്ത് ആസഫ് ജാഹി രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ചൗമഹല്ല കൊട്ടാരം അതിമനോഹരമായ മുറ്റങ്ങൾ, ഗംഭീരമായ ഹാളുകൾ, വിന്റേജ് കാറുകളുടെയും രാജകീയ കലാരൂപങ്ങളുടെയും അതിമനോഹരമായ ശേഖരം എന്നിവയാൽ പ്രശസ്തമാണ്.
/indian-express-malayalam/media/media_files/2025/10/14/palaces-in-india-2-2025-10-14-11-43-15.jpg)
സിറ്റി പാലസ്, ജയ്പൂർ
രജപുത്ര- മുഗൾ വാസ്തുവിദ്യകളുടെ ഗാംഭീരമായ സമ്മിശ്രണമാണ് ജയ്പൂരിലെ സിറ്റി പാലസ്. രാജകീയ വസതികൾ, മ്യൂസിയങ്ങൾ, മുറ്റങ്ങൾ എന്നിവ ഈ കൊട്ടാരത്തിൻ്റെ പ്രത്യേകതകളാണ്.
/indian-express-malayalam/media/media_files/2025/10/14/palaces-in-india-3-2025-10-14-11-43-15.jpg)
ഫലക്നുമ കൊട്ടാരം
ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഫലക്നുമ കൊട്ടാരത്തിൽ വെനീഷ്യൻ ചാൻഡിലിയറുകൾ, അലങ്കരിച്ച സീലിങുകൾ, വിശാലമായ പൂന്തോട്ടങ്ങൾ എന്നിവയുണ്ട് ഇത് നിസാം കാലഘട്ടത്തിലെ പ്രൗഢി കാഴ്ചക്കാർക്ക് അനുഭവേദ്യമാക്കുന്നു.
/indian-express-malayalam/media/media_files/2025/10/14/palaces-in-india-4-2025-10-14-11-43-15.jpg)
ഉദയ്പൂർ, ലേക്ക് പാലസ്
പിച്ചോള തടാകത്തിൽ മനോഹരമായി പൊങ്ങിക്കിടക്കുന്ന ഉദയ്പൂരിലെ ലേക്ക് പാലസ്. വെളുത്ത മാർബിൾ കൊണ്ടുള്ള വാസ്തുവിദ്യ കണ്ണുകൾക്ക് കുളിർമ നൽകുന്നു കാഴ്ചയാണ്.
/indian-express-malayalam/media/media_files/2025/10/14/palaces-in-india-5-2025-10-14-11-43-15.jpg)
മൈസൂർ കൊട്ടാരം, കർണാടക
ഉത്സവ വേളകളിൽ തിളങ്ങുന്ന ദർബാർ ഹാളിനും പ്രകാശപൂരിതമായ മുൻഭാഗത്തിനും പേരുകേട്ട മൈസൂർ കൊട്ടാരം ഇന്തോ സാരസെനിക് വാസ്തുവിദ്യയും രാജകീയ പ്രൗഢിയും പ്രദർശിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/10/14/palaces-in-india-6-2025-10-14-11-43-15.jpg)
ഉമൈദ് ഭവൻ കൊട്ടാരം, ജോധ്പൂർ
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നായ ഉമൈദ് ഭവൻ കൊട്ടാരത്തിൽ ആർട്ട് ഡെക്കോയും പരമ്പരാഗത രാജസ്ഥാനി വാസ്തുവിദ്യയും സംയോജിക്കുന്നു. ഇപ്പോൾ ഇതിന്റെ ഒരു ഭാഗം ഒരു ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us