Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

കോവിഡ് രോഗമുക്തി നേടുന്നവർക്ക് ചെയ്യാവുന്ന വ്യായാമങ്ങൾ

വീട്ടിൽ ഐസൊലേഷനിൽ കഴിയുമ്പോഴും പരീക്ഷിക്കാവുന്ന വ്യായാമങ്ങൾ

COVID-19, COVID-19 infection, COVID-19 recovery at home, COVID-19 exercises to try at home for faster recovery, home isolation and exercising, must-do exercises for COVID-19 patients, indian express news

കോവിഡ് വീട്ടിൽ തന്നെ ചികിത്സിച്ച് രോഗമുക്തി നേടിവരുന്നവർക്കുള്ള ആശങ്കകളിലൊന്ന് ശാരീരിക ആരോഗ്യം എങ്ങനെ വീണ്ടെടുക്കാം എന്നതാണ്. ഒരാൾക്ക് വീട്ടിൽ തന്നെ എങ്ങനെ സുഖം പ്രാപിക്കാമെന്നും, രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുക്കുന്ന ഘട്ടങ്ങളിൽ എന്തു ചെയ്യാമെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്, അങ്ങനെ ശരീരത്തിൻറെ രോഗപ്രതിരോധ ശേഷി വീണ്ടും ശക്തിപ്പെടുത്തും.

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കോവിഡ് പോസിറ്റീവായ ആളുകൾക്ക് ഐസൊലേഷനിൽ കഴിയേണ്ടി വരുന്നു എന്നതാണ്. പുറത്തേക്കിറങ്ങുകയും ചുറ്റിക്കറങ്ങുകയും ചെയ്യാൻ കഴിയില്ല. അവർക്ക് അവരുടെ ലക്ഷണങ്ങൾ വീട്ടിൽ തന്നെ നിരീക്ഷിക്കാൻ കഴിയും. കൂടാതെ ഡോക്ടർമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വയം ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടാം.

രോഗമുക്തി നേടുന്ന സമയത്ത് ചില തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ പ്രധാനമാണ്. കൂടാതെ പിഎംഎഫ് ട്രെയിനിങ്ങിന്റെ സ്ഥാപകനായ മുകുൾ നാഗ്പോൾ ഇനിപ്പറയുന്ന വ്യായാമങ്ങൾ നിർദ്ദേശിക്കുന്നു:

ശ്വസന വ്യായാമങ്ങൾ

കോവിഡ് -19 കൂടുതലും ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും ബാധിക്കുന്നു, അതിനാൽ ശരിയായ ശ്വസന വ്യായാമങ്ങളായ കപൽഭതി പ്രാണായാമം, അലോമ-വിലോമ പ്രാണായാമം എന്നിവ വഴി നിങ്ങളുടെ ശ്വാസകോശം കൂടുതൽ ശക്തമാകാം, ഇത് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കും.

Read More: ചർമ്മത്തിലെ ചൊറിച്ചിൽ സിംപിളായി പരിഹരിക്കാം

നടത്തം

നിങ്ങൾക്ക് വീട്ടിൽ 10-15 മിനിറ്റ് നടന്നുകൊണ്ട് സാവധാനം ആരംഭിക്കാം. ശ്വാസതടസ്സം കൂടാതെ നിങ്ങൾക്ക് സുഖമായി നടക്കാൻ കഴിയുന്നതായി തോന്നുന്നുവെങ്കിൽ, ക്രമേണ നിങ്ങളുടെ നടത്ത സമയം അഞ്ച് മിനിറ്റ് വർദ്ധിപ്പിക്കാൻ കഴിയും.

ക്യാറ്റ് കാമൽ

നിങ്ങൾ രോഗമുക്തി ഘട്ടത്തിൽ ദീർഘനേരം കിടക്കുകയോ ഇരിക്കുകയോ ചെയ്യും, ഇത് നിങ്ങളുടെ നട്ടെല്ല് പേശികളുടെ വഴക്കം കുറയ്ക്കം. കാറ്റ് കാമൽ പൊസിഷൻ ചെയ്യുന്നത് നിങ്ങളുടെ സ്പൈനൽ പേശികളെ സഹായിക്കും.

യോഗ

രോഗമുക്തി ഘട്ടത്തിൽ യോഗയും ധ്യാനവും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കാരണം ഇത് മാനസാന്നിധ്യം നിലനിർത്താൻ നിങ്ങളുടെ മാനസികാരോഗ്യത്തെ സമ്പന്നമാക്കുകയും ചെയ്യുന്നു. നിങ്ങൾ മുമ്പ് യോഗ ചെയ്തിട്ടില്ലെങ്കിൽ, തുടക്കക്കാർക്ക് പറ്റിയ ഒരു ക്ലാസ് അന്വേഷിച്ച് നിങ്ങൾക്ക് കഴിയാവുന്നത് പോലെ തുടങ്ങാൻ ശ്രമിക്കുക. നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന ഒരു ചലനവും നടത്താതിരിക്കാൻ ശ്രദ്ധിക്കുക.

Read More: മുടി വളർച്ചയ്ക്കും തിളക്കത്തിനും ചുവന്ന ഉളളി നല്ലതാണോ?

കാലും കാൽ വിരലും ഉയർത്തൽ

നിങ്ങളുടെ ശരീരത്തിന്റെ താഴെ ഭാഗം ചലിപ്പിക്കാനുള്ള ഒരു വ്യായാമമാണിത്. കാൽപാദത്തിന്റെ പിറക് ഭാഗം മുകളിലേക്കുയർത്തി കാൽവിരലിൽ നിന്നു കൊണ്ടാണ് ഈ വ്യായാമം ചെയ്യേണ്ടത്. 15 തവണ വരെ ഇത് ചെയ്യാം.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Must do exercises when recovering from covid

Next Story
വെറും 5 മിനിറ്റിൽ കോഫി കുക്കീസ് തയ്യാറാക്കാംcoffee cookies, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com