/indian-express-malayalam/media/media_files/2025/05/13/oSRn8m6y7jQoFIAvDNGl.jpg)
ചർമ്മ പരിചരണം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/13/5-step-daily-skincare-routine-1-338490.jpg)
അണ്ടർ ഐ ക്രീം
കണ്ണിനടയിലെ കറുപ്പ് നിറം ചുളിവുകളും പാടുകളും കുറയ്ക്കാൻ രാവിലെയും രാത്രിയിലും അണ്ടർ ഐ ക്രീമുകൾ പുരട്ടുന്നത് ഗുണകരമാണ്. പ്രത്യേകിച്ച് റെറ്റിനോൾ അടങ്ങിയവ. റെറ്റിനോൾ അകാല വാർധക്യത്തിൻ്റേതായ ലക്ഷണങ്ങളെ തടയും.
/indian-express-malayalam/media/media_files/2025/05/13/5-step-daily-skincare-routine-2-964419.jpg)
വിറ്റാമിൻ സി സെറം
ആൻ്റി ഓക്സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടമാണ് വിറ്റാമിൻ സി. കൊളാജൻ ഉത്പാദനത്തിനും ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിക്കുന്നതിനും ഇത് ഗുണകരമാണ്. പേരയ്ക്ക, നെല്ലിക്ക, എന്നിവയിലൊക്കെ വിറ്റാമിൻ സി ധാരാളമുണ്ട്.
/indian-express-malayalam/media/media_files/2025/05/13/5-step-daily-skincare-routine-3-228878.jpg)
മോയ്സ്ച്യുറൈസർ
ചർമ്മം വരണ്ടു പോകുന്നത് തടയാനാണ് മോയ്സ്ച്യുറൈസർ ഉപയോഗിക്കുന്നത്. അതും ഹൈലറൂണിക് ആസിഡ് അല്ലെങ്കിൽ പെപ്റ്റൈഡ്സ് അടങ്ങിയവ ആണെങ്കിൽ ഏറെ ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/05/13/5-step-daily-skincare-routine-4-611527.jpg)
സൺസ്ക്രീൻ
യുവിഎ, യുവിബി സംരക്ഷണമുള്ള 30 എസ്പിഎഫ് എങ്കിലുമുള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. ധാതുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. അവ സെൻസിറ്റീവ് ആയ ചർമ്മമുള്ളവർക്ക് അനുഗുണമാണ്.
/indian-express-malayalam/media/media_files/2025/05/13/5-step-daily-skincare-routine-5-555776.jpg)
ഫേസ്വാഷ്
രാത്രി ഉറങ്ങുന്നതിനു മുമ്പായി ഫേസ്വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകാൻ മറക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.