ലോകത്തിലെ ഏറ്റവും സുന്ദരികളായ ഇരട്ട സഹോദരങ്ങളെന്നാണ് ലൊസാഞ്ചൽസ് സ്വദേശികളായ അവ മരിയയെയും ലിയാ റോസിനെയും സോഷ്യൽ മീഡിയ വിളിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 1.1 മില്യൻ ഫോളോവേഴ്സാണ് ഈ സഹോദരങ്ങൾക്കുളളത്. ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആദ്യമായി പങ്കുവച്ചത് കുട്ടികളുടെ അമ്മ ജാക്വിയാണ്. തുടർന്നിങ്ങോട്ട് ഇരുവരുടെയും വളർച്ച ഇൻസ്റ്റഗ്രാമിലൂടെ ലോകം കണ്ടു.

വളരും തോറും ഇരുവരുടെയും സൗന്ദര്യം കൂടി വരുന്നതായി തോന്നും ഓരോ ചിത്രങ്ങൾ കാണുമ്പോഴും. അതിനിടയിൽ അവയും ലിയായും ചില ബ്രാൻഡുകളുടെ മോഡൽ ഗേൾസുമായി. ഇരുവർക്കും ഇപ്പോൾ പ്രായം 8 വയസ്.

ഇരുവർക്കും ആറു വയസുളളപ്പോഴാണ് മോഡലിങ് ചെയ്തു തുടങ്ങിയതെന്ന് അമ്മ ജാക്വി പറയുന്നു. മക്കളുടെ സൗന്ദര്യം കണ്ടാണ് മോഡലിങ്ങിൽ ഇരുവരും തിളങ്ങുമെന്ന് കരുതിയതെന്നും അമ്മ പറയുന്നു. അവയ്ക്കും ലിയായ്ക്കും പുറമേ ജാക്വിക്ക് ഒരു മകൻ കൂടിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook