വിരാട് കോഹ്‌ലിയുടേയും അനുഷ്ക ശര്‍മ്മയുടേയും വിവാഹ വാര്‍ത്തയുടെ പിന്നാലെയാണ് രാജ്യം മുഴുവന്‍. ഇരുവരുടേയും വിവാഹ ചിത്രങ്ങളും വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്. ഇതിനിടെയാണ് മറ്റൊരു വലിയ വിവാഹത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ സമ്പന്ന ബിസിനസുകാരനായ മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാഷ് അംബാനിയാണ് വിവാഹത്തിന് ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

ആകാശ് അംബാനിയുടേതാണെന്ന പേരിൽ ഒരു വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സ്വർണം കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ക്ഷണക്കത്തിന്റെ വില ഒന്നര ലക്ഷം രൂപയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പ്. ആകാശ് അംബാനിയുടേതാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. ഈ വിഡിയോ വ്യാജമാണെന്നും സെൻസേഷണലിസത്തിനായി ക്രിയേറ്റ് ചെയ്ത വാർത്തയാണിതെന്നും റിലയൻസ് ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബോളിവുഡ് താരം കത്രീന കെയ്ഫ് ആകാശ് അംബാനിയുടെ കാമുകിയാണെന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്‍ ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.

പിന്നീട് അനില്‍ കപൂര്‍ ജുഹൂവിലെ വസതിയിലൊരുക്കിയ പാര്‍ട്ടിയിലും ഒരുമിച്ചു പങ്കെടുത്തു. അംബാനി കുടുംബത്തില്‍ സിനിമക്കാരുമായുള്ള ബന്ധം പുതിയതല്ല. അനില്‍ അംബാനിയുടെ ഭാര്യ ടിന മുനിം നടിയായിരുന്നു. എന്നാല്‍ ആകാശ് വിവാഹം ചെയ്യുന്നത് മറ്റൊരു ബിസിനസ് കുടുംബത്തിലെ അംഗത്തെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ