‘അമ്മ’ എന്ന രണ്ടക്ഷരത്തിൽ നിറഞ്ഞിരിക്കുന്നത് നിറയെ സ്നേഹമാണ്. അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ലെങ്കിലും, അവർക്കായി ഒരു ദിവസം മാറ്റിവയ്ക്കാനെങ്കിലും നമുക്കാവണം. ഈ മാതൃദിനത്തിലെങ്കിലും നാമോരുത്തർക്കും അതിനു കഴിയട്ടെ.
1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.
യുഎസിൽ മാതൃദിനം അവധി ദിനമായി ആചരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജാർവിസ് ചില പ്രചാരണങ്ങളും നടത്തി. മാതൃദിനം അവധി ദിനമാക്കണമെന്നുളള ജാർവിന്റെ ആവശ്യം ആദ്യ യുഎസ് ഭരണകൂടം നിഷേധിച്ചു. പക്ഷേ ജാർവിസ് തന്റെ ശ്രമം അവസാനിപ്പിച്ചില്ല. 1941 ൽ മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചു കൊണ്ടുളള ഉത്തരവിൽ വുഡ്രോ വിൽസൺ ഒപ്പുവച്ചു.
Mother’s Day 2020: മാതൃദിനം അറിയേണ്ടതെല്ലാം
ഓരോ രാജ്യത്തിലും വ്യത്യസ്ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്.
എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മേയ് 10 നാണ് (ഇന്ന്) മാതൃദിനം. മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേരാൻ ആരും മറക്കരുത്. ആശംസാ കാർഡുകളായും മാതൃദിനത്തിന്റെ മഹത്വം പരസ്പരം പങ്കുവയ്ക്കാം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook