/indian-express-malayalam/media/media_files/2025/05/08/9UvP0AC0QZj3pLA6KjNA.jpg)
Mother's Day 2025: മാതൃദിനാശംസകൾ കൈമാറാം
Mother's Day 2025 Wishes, Quotes, Messages: 'അമ്മ' അത് വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ടക്ഷരത്തിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ്. അമ്മയുടെ സ്നേഹവും വാത്സല്യവും മരണം വരെ നമുക്കൊപ്പമുണ്ട്. മാതൃസ്നേഹത്തെക്കുറിച്ച് വാതോരാതെ പറയുന്നവർക്ക് തിരികെ സ്നേഹം നൽകാനുളള സുവർണ ദിനമാണ് മാതൃദിനം.
മാതൃത്വത്തിന്റെ മഹത്വമാണ് ഓരോ മാതൃദിനവും നമ്മെ ഓർമിപ്പിക്കുന്നത്. വീഴുമ്പോൾ കൈപിടിച്ച് നടത്തിയും തളരുമ്പോൾ തോളോട് ചായ്ച്ചും എന്നും കരുതലായി ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കായി ഈ ദിനം മാറ്റി വയ്ക്കാം.
എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മേയ് 11 നാണ് മാതൃദിനം. മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേരാൻ ആരും മറക്കരുത്. തിരക്കേറിയ ജീവിതത്തിൽ ആശംസാ കാർഡുകളായും മാതൃദിനത്തിന്റെ മഹത്വം പരസ്പരം പങ്കുവയ്ക്കാം.
1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്./indian-express-malayalam/media/media_files/uploads/2019/05/mothers-day-3.jpg)
യുഎസിൽ മാതൃദിനം അവധി ദിനമായി ആചരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജാർവിസ് ചില പ്രചാരണങ്ങളും നടത്തി. മാതൃദിനം അവധി ദിനമാക്കണമെന്നുളള ജാർവിന്റെ ആവശ്യം ആദ്യ യുഎസ് ഭരണകൂടം നിഷേധിച്ചു. പക്ഷേ ജാർവിസ് തന്റെ ശ്രമം അവസാനിപ്പിച്ചില്ല. 1941 ൽ മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചു കൊണ്ടുളള ഉത്തരവിൽ വുഡ്രോ വിൽസൺ ഒപ്പുവച്ചു./indian-express-malayalam/media/media_files/uploads/2019/05/mothers-day-2.jpg)
ഓരോ രാജ്യത്തിലും വ്യത്യസ്ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ഗ്രീസില്‍ കിഴക്കന്‍ ഓര്‍ത്തഡോക്‌സസ് വിശ്വാസികള്‍ക്ക് കൂടുതല്‍ വിശ്വാസപരമായ ഒന്നാണ് മാതൃദിനം. ക്രിസ്തുവിനെ പള്ളിമേടയില്‍ പ്രദര്‍ശിപ്പിച്ചാണ് ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി രണ്ടാണ് ഇവര്‍ മാതൃ ദിനമായി ആചരിക്കുന്നത്./indian-express-malayalam/media/media_files/uploads/2019/05/mothers-day-1.jpg)
ക്രൈസ്തവ മത രാഷ്ട്രങ്ങളില്‍ ചിലത് ഈ ദിവസം വിശുദ്ധ മേരി മാതാവിന്റെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ് ബൊളീവിയയില്‍ മാതൃദിനം. മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം രാജ്യാന്തര വനിതാ ദിനമാണ് മാതൃദിനമായി ആഘോഷിക്കുന്നത്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us