ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മകൾക്കായി സ്നേഹ സമ്മാനം തയ്യാറാക്കിയിരിക്കുകയാണ് ഒരമ്മ. മനോഹരമായൊരു മുല്ലപ്പൂ മാലയാണ് അമ്മ മകൾക്കായി നൽകിയത്. ഒറ്റനോട്ടത്തിൽ കണ്ടാൽ മുല്ലപ്പൂ അല്ലെന്ന് ആരും പറയില്ല. പക്ഷേ, ടിഷ്യൂ പേപ്പർ ഉപയോഗിച്ചാണ് ഈ മാല തീർത്തത്.
സുരേഖ പിളളയാണ് മുല്ലപ്പൂ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ടിഷ്യൂ പേപ്പര്‍ കൊണ്ട് അമ്മ തയ്യാറാക്കിയ മുല്ലപ്പൂ മാലയാണ് ഇതെന്നും സുരേഖ ട്വിറ്ററിൽ എഴുതിയിട്ടുണ്ട്. മുല്ലപ്പൂ ചൂടി നിൽക്കുന്ന ചിത്രവും വീഡിയോയും സുരേഖ ഷെയർ ചെയ്തിട്ടുണ്ട്.
going to wear it with everything (lol can you see it) pic.twitter.com/CYiMcP8YTo
— Surekha (@surekhapillai) February 22, 2021
സന്ധിവേദനയൊക്കെ മറന്ന മണിക്കൂറുകളോളമിരുന്ന് അമ്മ തയ്യാറാക്കിയതാണിത്. ഇതുവരെ ഞാൻ അനുഭവിച്ചതിൽവച്ച് ഏറ്റവും മനോഹരമായ മണമാണ് ഈ മുല്ലപ്പൂവിന്റേതെന്നും സുരേഖ കുറിച്ചിട്ടുണ്ട്.
(okay okay last one. just look how pretty it is . my mom sat patiently for hours to make it for me even with all her joint aches and pains. this strand of malli smells lovelier than all the flowers my hair has seen.) pic.twitter.com/2w9S60NnyQ
— Surekha (@surekhapillai) February 22, 2021
ഇത്രയും സ്നേഹനിധിയായ ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ടിഷ്യൂ പേപ്പറിൽ മുല്ലപ്പൂ മാല നിർമ്മിച്ച സുരേഖയുടെ അമ്മയുടെ കഴിവിനെ പ്രശംസിച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.