scorecardresearch

ഒരു പൂച്ചയ്ക്ക് വില 82 ലക്ഷം; പൂച്ച സാമ്രാജ്യത്തിലെ സൂപ്പർസ്റ്റാറുകളെ പരിചയപ്പെടാം

ലോകത്തിലേക്ക് വച്ച് ഏറ്റവും വിലയുള്ള കാറ്റ് ബ്രീഡുകൾ ഇവയാണ്

ലോകത്തിലേക്ക് വച്ച് ഏറ്റവും വിലയുള്ള കാറ്റ് ബ്രീഡുകൾ ഇവയാണ്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
most expensive cat breeds | expensive cat breeds

പൂച്ചകൾക്കിടയിലെ സൂപ്പർസ്റ്റാറുകൾ

മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന ജീവികളാണ് പൂച്ചകളും നായകളും. പൂച്ചസ്നേഹികളെ സംബന്ധിച്ച് വളർത്തുപൂച്ചകളും വീട്ടിലെ ഒരംഗം തന്നെയാണ്. അവർക്കായി എത്ര പണം ചെലവഴിക്കാനും പൂച്ച സ്നേഹികൾക്ക് മടിയില്ല. നാടൻ പൂച്ചകൾ മുതൽ പേർഷ്യൻ പൂച്ചകളെയും ബംഗാൾ ക്യാറ്റിനെയും വരെ വളർത്തുന്നവർ ധാരാളമുണ്ട്. ഏറ്റവും വില കൂടിയ, പതിനായിരങ്ങളും ലക്ഷണങ്ങളുമൊക്കെ വിലവരുന്ന സൂപ്പർസ്റ്റാറുകളായ പൂച്ചകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ലക്ഷ്വറി സ്റ്റാറ്റസുള്ള ഏതാനും പൂച്ചകളെ പരിചയപ്പെടാം.

Advertisment

ഈജിപ്ഷ്യന്‍ മൗ
സാധാരണയായി കറുപ്പ്, വെളളി നിറത്തിൽ തിളങ്ങുന്ന ഈ പൂച്ചകളുടെ ബുദ്ധി,വാത്സല്യ സ്വഭാവം, ഉടമകളോടുളള വിശ്വസ്തത എന്നിവ ശ്രദ്ധേയ സ്വഭാവങ്ങളാണ്. ഇവയെ നന്നായി പരിശീലിപ്പിച്ചെടുക്കാനും സാധിക്കും. എലികളെ വേട്ടയാടാനുള്ള കഴിവിൽ ഇവർ മുൻപന്തിയിലാണ്. ഏകദേശം 75000 രൂപ മുതല്‍ 135000 രൂപ വരെയാണ് ഇവയുടെ വില വരുന്നത്.

സൈബീരിയന്‍ ഫോറസ്റ്റ്
സൈബീരിയന്‍ എന്നും അറിയപ്പെടുന്ന ഈ പൂച്ചകളുടെ ഉത്ഭവം റഷ്യയില്‍ നിന്നാണ്. ഇവയ്ക്ക് കറുപ്പ്, വെളുപ്പ്, ചുവപ്പ് ,ടാബി എന്നിങ്ങനെ മൃദുവായ വിവിധ നിറത്തിലുളള ഫ്‌ളഫി കോട്ടുകള്‍ ഉണ്ട്. ഇവ വളരെ ആക്റ്റിവാണ്. ഇവയുടെ വില ഏകദേശം 50,000 രൂപ മുതല്‍ 1,65,000 രൂപ വരെയാണ്.

സ്‌കോട്ടിഷ് ഫോള്‍ഡ്
സ്‌കോട്ടിഷ് പൂച്ചകള്‍ മറ്റ് പൂച്ചകളില്‍ നിന്ന് കാഴ്ചയിൽ തന്നെ വ്യത്യസ്തരാണ്. ഏറ്റവും സോഫ്റ്റായ പൂച്ചയിനമാണിത്. അവയുടെ പ്രത്യേകത മടങ്ങിയിരിക്കുന്ന ചെവികളാണ്. മുഖഭാവം പലപ്പോഴും മൂങ്ങയെ പോലെ തോന്നിപ്പിക്കും. വൈവിധ്യമാര്‍ന്ന നിറങ്ങളിൽ ലഭ്യമാണ്. ഏകദേശം 66000 മുതല്‍ 165000 വരെയാണ് ഇവയുടെ വില.

Advertisment
publive-image
Express Photo by Amit Chakravarty


ബംഗാള്‍
ബംഗാള്‍ ഇനം വളര്‍ത്തു പൂച്ചകള്‍ അതിന്റെ ഊര്‍ജ്ജസ്വലതയ്ക്കും കളിയിലെ മിടുക്കിനും പേരുകേട്ടതാണ്. ഇവയുടെ ശരീരത്തിൽ സ്പോട്ടുകൾ, മാർബിൾ പാറ്റേണുകൾ, റോസറ്റുകൾ എന്നിവ കാണാം. ഏകദേശം 150000 രൂപ മുതല്‍ 250000 രൂപവരെയാണ് വില. ഇവയെ ബ്രീഡ് ചെയ്യാൻ പ്രത്യേക ജനിതക കോമ്പിനേഷനുകള്‍ ആവശ്യമായി വരുന്നതിനാല്‍ ഇവയുടെ പരിപാലനം ചെലവേറിയതാണ്.

publive-image
ബംഗാൾ പൂച്ച | Photo: Wikipedia

ഖാവോ മനീ
തായ്‌ലാന്‍ഡില്‍ നിന്നുമുളള  അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഇവയ്ക്ക് തിളക്കമാര്‍ന്നതും നീലനിറത്തിലുമുളള കണ്ണുകളുണ്ട്. ഇവയുടെ ബുദ്ധിപരവും വാത്സല്യവുമായ സ്വഭാവങ്ങള്‍ ഇവയെ പരിശീലിപ്പിക്കാന്‍ എളുപ്പമാക്കുന്നു.നേരത്തെ തായ്‌ലന്‍ഡിലെ രാജകുടുംബത്തിനും പ്രഭുക്കന്മാര്‍ക്കും  മാത്രം വളര്‍ത്തുമൃഗമായി ഉണ്ടായിരുന്നതിനാല്‍ ഇതിനെ റോയൽ ക്യാറ്റ് ആയിട്ടാണ് കണക്കാക്കുന്നത്. 9 ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്നതിനാല്‍ അപൂര്‍വമായി മാത്രമേ ഇവയെ കാണാന്‍ കഴിയൂ.

സാവന്ന
ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം പൂച്ചയായി സാവന്ന കണക്കാക്കുന്നു. വില 41 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ഇതൊരു സങ്കരയിനം പൂച്ചയാണ്. ആഫ്രിക്കന്‍ സെര്‍വലിനൊപ്പം സാധാരണ വളര്‍ത്തുപൂച്ചയെ ബ്രീഡ് ചെയ്തെടുത്തതാണ് ഇവ. വളരെ സൗഹാര്‍ദ്ദപരമായ സ്വഭാവമാണ് ഇവയ്ക്ക്. വലിയ ചെവികള്‍, നീളമുളള മെലിഞ്ഞ ശരീരം എന്നീ പ്രത്യേകളും ഇവയെ വ്യത്യസ്തരാക്കുന്നു.

publive-image
അഷേറ | Photo:Wikimedia Commons


അഷേറ
ലോകത്തിലെ ഏറ്റവും വില കൂടിയ ഇനമാണ് അഷേറ പൂച്ചകള്‍. വിപണിയില്‍ 82 ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്നുണ്ട് ഇവയ്ക്ക്. ആഫ്രിക്കന്‍ സെര്‍വല്‍, ഏഷ്യന്‍ ലെപേർഡ് ക്യാറ്റ്, സാധാരണ വളര്‍ത്തുപൂച്ച എന്നിവയെ ബ്രീഡ് ചെയ്താണ് ഇവയെ വളർത്തിയെടുക്കുന്നത്. പൂച്ചകൾക്കിടയിലെ സൂപ്പർസ്റ്റാറുകളായ ഇവയെ ഒരു സ്റ്റാറ്റസ് സിംബലായാണ് പൂച്ചപ്രേമികൾ കണക്കാക്കുന്നത്.

Animals Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: