/indian-express-malayalam/media/media_files/2026/01/12/coriander-water-for-skin-fi-2026-01-12-16-37-28.jpg)
തിളക്കമുള്ള ചർമ്മത്തിന് പൊടിക്കൈ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/12/coriander-water-for-skin-1-2026-01-12-16-38-19.jpg)
മല്ലിക്ക് ആൻ്റിസെപ്റ്റിക്, ആൻ്റിമൈക്രോബിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് വിവിധ ചർമ്മപ്രശ്നങ്ങളെ തടയുന്നു.
/indian-express-malayalam/media/media_files/2026/01/12/coriander-water-for-skin-2-2026-01-12-16-38-19.jpg)
പ്രകൃതിദത്തമായ ഡീടോക്സിഫയർ ആയതിനാൽ മങ്ങിയ ചർമ്മത്തിന് കാരണമാകുന്ന വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചർമ്മത്തിലെ ജലത്തിൻ്റെ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു. ഇത് അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2026/01/12/coriander-water-for-skin-3-2026-01-12-16-38-19.jpg)
മല്ലിയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ കൊളാജൻ വർധിപ്പിക്കാനും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചുളിവുകളും നേർത്ത വരകളും ഉണ്ടാകുന്നത് വൈകിപ്പിക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/01/12/coriander-water-for-skin-4-2026-01-12-16-38-19.jpg)
മല്ലി വെള്ളം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശിൽപ അറോറ വ്യക്തമാക്കി. രണ്ട് ടീസ്പൂൺ മല്ലി രാത്രി മുഴുവൻ കുതിർക്കാൻ മാറ്റിവയ്ക്കുക. രാവിലെ തിളപ്പിച്ചശേഷം അരിച്ചെടുത്ത് കുടിക്കുക.
/indian-express-malayalam/media/media_files/2026/01/12/coriander-water-for-skin-5-2026-01-12-16-38-19.jpg)
രണ്ടോ മൂന്നോ ആഴ്ച ഈ വെള്ളം കുടിക്കാം. ചർമ്മത്തിന് തിളക്കവും പിഗ്മെന്റേഷൻ കുറയുന്നതും ഇലാസ്റ്റിസിറ്റി മെച്ചപ്പെടുന്നതും നിങ്ങൾക്ക് കാണാനാകുമെന്ന് അവർ വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us