വേനല്‍ക്കാലത്തെ അതികഠിന ചൂടില്‍ നിന്ന് ആശ്വാസം നല്‍കി കൊണ്ട് മഴക്കാലം എത്തിയിരിക്കുകയാണ്. ഒപ്പം തന്നെ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകളും ഏറുകയാണ്. മുടി കൊഴിച്ചില്‍, വരണ്ട മുടിയിഴകള്‍, എണ്ണമയമുളള ചര്‍മ്മം, മുഖകുരു അങ്ങനെ നീളുന്നു പ്രശ്‌നങ്ങള്‍. മഴക്കാലത്ത് ഈര്‍പ്പം തങ്ങിനില്‍ക്കുന്നത് ചര്‍മ്മം, മുടി എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം. പിന്നീട് ഇതില്‍ നിന്ന് മുക്തി നേടാനും പ്രയാസം അനുഭവിക്കും.
ചര്‍മ്മ പ്രശ്‌നങ്ങളെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുവിദ്യകളുണ്ട്. വീട്ടില്‍ സുലഭമായ ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താം.
- ആര്യവേപ്പില: പാല്‍, മഞ്ഞള്‍പൊടി എന്നിവ ആര്യവേപ്പിലയ്‌ക്കൊപ്പം അരച്ച് മുഖക്കുരുവില്‍ പുരട്ടുക. ഇത് ഇണങ്ങിയ ശേഷം വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. കുറച്ച് ദിവസം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.
- ഉരുളക്കിഴങ്ങ്: മുഖക്കുരു ഉളള ഭാഗങ്ങളില്‍ ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് പുരട്ടുന്നത് നല്ലതായിരിക്കും. ഇത് മുഖക്കുരു കരിച്ചു കളയുന്നതാണ്.
- തേന്‍, ബ്രൗണ്‍ ഷുഗര്‍: ഇവ രണ്ടും ഒന്നിച്ച് ചേര്‍ത്ത് മുഖത്ത് പുരട്ടുക. കുറച്ച് സമയം കഴിഞ്ഞ് കഴുകാവുന്നതാണ്. ചര്‍മ്മത്തിലെ അഴുക്ക് ഇല്ലാതാക്കാന്‍ ബ്രൗണ്‍ ഷുഗര്‍ സഹായിക്കും. മുഖത്തിന് തിളക്കം നിലനിര്‍ത്താനുള്ള കഴിവ് തേനിനുണ്ട്.
- മുഖം എല്ലാ ദിവസവും വൃത്തിയായി കഴുകുക. രണ്ടു നേരം മുഖം കഴുകുന്നത് ചര്‍മ്മത്തിലെ അഴുക്ക്, എണ്ണമയം, ബാക്റ്റീരിയ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.