മെസ്സിയും ഷാരൂഖ് ഖാനും കൂട്ടുകാർ, ആഢംബര കാറുകളുടെ വൻശേഖരം; ഈ 19കാരന്റെ ജീവിതം അമ്പരപ്പിക്കും

സ്വന്തമായൊരു മിനി സൂ, ലോകത്തെ ഒട്ടുമിക്ക ബ്രാൻഡഡ് വാച്ചുകളുടെയും എട്ടു കോടി വില വരുന്ന വിവിധ ബ്രാൻഡഡ് ഷൂസുകളുടെയും വൻ ശേഖരവും ഈ ചെറുപ്പക്കാരനുണ്ട്

Money Kicks, Rashed Saif Belhasa luxury lifestyle

സോഷ്യൽ മീഡിയയുടെ സ്റ്റാറാണ് റാഷദ് സെയ്ഫ് ബെൽഹസ എന്ന പത്തൊൻപതു വയസ്സുകാരൻ. ലക്ഷ്വറിയുടെ നെറുകയിലാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം. ദുബായിലെ ഷെയ്ഖായ സെയ്ഫ് അഹമ്മദ് ബെൽഹസയുടെ മകന്റെ ലക്ഷ്വറി ജീവിതം കേട്ടാൽ കേൾക്കുന്നവർ​ അമ്പരന്നു നിൽക്കും. റോൾസ് റോയിസ്, ഫെറാറി, ഓഡി, ലബർബോഗിനി, റേഞ്ച് റോവർ തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക ആഢംബര വാഹനങ്ങളും റാഷദിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. റോൾസ് റോയിസ് പോലുള്ള അത്യാഢംബര വാഹനങ്ങൾ വാങ്ങി കസ്റ്റമൈസ് ചെയ്തു ഉപയോഗിക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ ഹോബി.

വാഹനങ്ങളോട് മാത്രമല്ല റാഷദിന് താൽപ്പര്യം. വാച്ചുകൾ, ഷൂസുകൾ തുടങ്ങിയവയുടെയും വൻ ശേഖരം തന്നെ ഈ ചെറുപ്പക്കാരനുണ്ട്. ലോകത്തെ ഒട്ടുമിക്ക ബ്രാൻഡഡ് വാച്ചുകളും ഷൂസുകളും റാഷദിന്റെ കളക്ഷനിലുണ്ട്. ഏതാണ്ട് എട്ടു കോടി വില വരുന്ന ഷൂ കളക്ഷൻ തന്നെയുണ്ട് ഇക്കൂട്ടത്തിൽ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സെലിബ്രിറ്റികളുമായി ചങ്ങാത്തം സ്ഥാപിക്കലാണ് ഈ ചെറുപ്പക്കാരന്റെ മറ്റൊരു ഹോബി. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ജാക്കി ജാൻ, മെസ്സി, റൊണാൾഡോ എന്നിവരുമായെല്ലാം ഈ ചെറുപ്പക്കാരനു സൗഹൃദമുണ്ട്.

റാഷദിന്റെ മണി കിക്സ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടും യൂട്യൂബ് ചാനലും ഏറെ പോപ്പുലറാണ്. സ്വപ്നസമാനമായ ആ ലൈഫ് സ്റ്റൈൽ കാണാൻ മാത്രം നിരവധി പേരാണ് റാഷദിനെ ഫോളോ ചെയ്യുന്നത്. യൂട്യൂബിൽ മൂന്നു മില്യൺ ഫോളോവേഴ്സും, ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ഫോളോവേഴ്സും റാഷദിനുണ്ട്.

പട്ടികുട്ടികളോടും പൂച്ചക്കുട്ടികളോടും മാത്രമല്ല ഈ ചെറുപ്പക്കാരന് പ്രിയം. വീടിനോട് ചേർന്ന് ഒരു മിനി മൃഗശാല തന്നെ റാഷദ് ഒരുക്കിയിട്ടുണ്ട്. ഇവിടെ കടുവയും സിംഹവും അടക്കമുള്ള മൃഗങ്ങളെ താമസിപ്പിച്ചിട്ടുണ്ട്.

ബിസിനസ് രംഗത്തും ശ്രദ്ധ നേടുകയാണ് ഈ ചെറുപ്പക്കാരൻ. സ്വന്തമായി ഒരു ഇ-കൊമേഴ്സ് സ്റ്റോറും ഈ ചെറുപ്പക്കാരനുണ്ട്. KA-1 പേരിലുള്ള ഒരു മെൻസ് സ്ട്രീറ്റ് വെയർ ഷോപ്പിലും റാഷദിന് പങ്കാളിത്തമുണ്ട്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Money kicks rashed saif belhasa luxury lifestyle

Next Story
ഭൂമിയോളം വിനയമുള്ള ദേവത, ഇതെപ്പോഴും ഞാൻ കണ്ടിരുന്ന സ്വപ്നം; ശോഭനയ്ക്കൊപ്പമുളള ചിത്രവുമായി ഉണ്ണിshobana, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com