/indian-express-malayalam/media/media_files/uploads/2023/07/mohanlal.jpg)
ലക്ഷ്വറി ഉത്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന താരങ്ങളിൽ ഒരാളാണ് മോഹൻലാൽ
സിനിമ താരങ്ങളുടെ കയ്യിലുള്ള ലക്ഷ്വറി ഉത്പന്നങ്ങളിലെന്നും ആരാധകരുടെ കണ്ണുടക്കാറുണ്ട്. അവർ ധരിക്കുന്ന വസ്ത്രങ്ങൾ മുതൽ കൈയിലുള്ള ബാഗുകളിൽ വരെ നീളുന്നു ലക്ഷ്വറിയുടെ കയ്യൊപ്പ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഉത്പന്നങ്ങളാണ് പലരും തിരഞ്ഞെടുക്കാറുള്ളത്.
എയർപ്പോർട്ട് ലുക്കിലെത്തുന്ന താരങ്ങളുടെ ബാഗുകൾക്കും മറ്റും ലക്ഷകണക്കിനു രൂപയാണ് വില. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ലക്ഷ്വറി ബാഗുകളെ കുറിച്ചുള്ള ചർച്ചകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ബെർലൂട്ടി എന്ന ഇറ്റാലിയൻ ബ്രാൻഡിന്റെ സ്യൂട്ട് കേസും ബ്രീഫ് കേസുമാണ് മോഹൻലാൽ ഉപയോഗിക്കുന്നത്. വെനീസിയൻ ലെതർ ഉപയോഗിച്ചാണ് ബ്രാൻഡ് ഈ കേസുകൾ നിർമിച്ചത്. അഴുക്ക് പറ്റിപിടിക്കുകയില്ലെന്നാണ് ഈ ലെതറിന്റെ പ്രത്യേകത. ഇതിനു പുറമെ പശുകിടാവ്, മുതല, കങ്കാരു എന്നിവയുടെ തൊലിയും ഉപയോഗിക്കാറുണ്ട്.
സെലിബ്രിറ്റീസിന് ബെസ്റ്റ് വാക്ക് ഷൂ നിർമിച്ചാണ് ഈ ബ്രാൻഡ് തരംഗം സൃഷ്ടിച്ചത്. കട്ടിങ്ങ്, സ്റ്റിച്ചിങ്ങ് എന്നിവയില്ലാതെ തന്നെ ഷൂ ഡിസൈൻ ചെയ്യുന്നു എന്നതാണ് ഇവരുടെ ബെസ്റ്റ് വാക്കിന്റെ പ്രത്യേകത. ഇത് മാത്രമല്ല വളരെ എലഗന്റായ സ്യൂട്ട്സും ഇവർ ഡിസൈൻ ചെയ്യുന്നുണ്ട്.
മോഹൻലാലിന്റെ കയ്യിലുള്ള ബ്രീഫ്കേസിന്റെ വില 2,95,000 രൂപയാണ്. 6,30,354 രൂപയാണ് സ്യൂട്ട്കേസിന്റെ വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.