സെലബ്രിറ്റികളുടെ ഏറ്റവും പ്രിയപ്പെട്ട ആക്സസറീസിൽ ഒന്നാണ് സൺഗ്ലാസ്. കണ്ണുകൾക്ക് സംരക്ഷണം നൽകുക എന്നതിനൊപ്പം തന്നെ, സ്റ്റൈൽ സ്റ്റേറ്റ്മെന്റായി കൂടെയാണ് പലരും സൺഗ്ലാസ് അണിയുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ എന്നു തുടങ്ങി മലയാളസിനിമയിലെ താരങ്ങൾക്കെല്ലാം വിപുലമായൊരു സൺഗ്ലാസ്സ് ശേഖരം തന്നെയുണ്ട്.
കഴിഞ്ഞ ദിവസം ‘ഈറ്റ് കൊച്ചി ഈറ്റി’ന്റെ ‘ഫുഡ് ടോക്ക് വിത്ത് ലാലേട്ടൻ’ എന്ന അഭിമുഖ പരിപാടിയ്ക്കിടെ മോഹൻലാൽ അണിഞ്ഞ സൺഗ്ലാസ്സും ശ്രദ്ധ നേടിയിരുന്നു. ഹൂബ്ലോ (Hublot) എന്ന കമ്പനിയുടെ സൺഗ്ലാസാണ് മോഹൻലാൽ അണിഞ്ഞത്.
സ്ക്വയർ ഷേപ്പിലുള്ള ഈ സൺഗ്ലാസ്സ് മെയ്ഡ് ഇൻ ഇറ്റലിയാണ്. 54,600 രൂപയാണ് ഈ സൺഗ്ലാസ്സിന്റെ വില.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചിരിക്കുകയാണ്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്.