ഫ്രഞ്ച് മോഡലായ തിലേന്‍ ബ്ലോണ്ടോയ്ക്ക് ചരിത്രം സൃഷ്ടിച്ചാണ് ശീലം. ചെറുപ്പം മുതലേ ബ്ലോണ്ട് ഇങ്ങനെയാണ്. നാലാം വയസു മുതല്‍ റെക്കോര്‍ഡുകളുടെ റാണിയാണ് ഈ പെണ്‍കുട്ടി. 17-ാം വയസിലും അങ്ങനെ തന്നെ. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ ബ്ലോണ്ട്.

ടിസി കാന്‍ഡലര്‍ ആന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് ക്രിട്ടിക്‌സ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഈ 17കാരി ഇന്ന്.

നാലാം വയസ്സില്‍ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ജീന്‍ പോള്‍ ഗോള്‍ട്ടിന്റെ മോഡലായി ഫാഷന്‍ ലോകത്ത് ചുവടുറപ്പിച്ച തിലേന്‍ ബ്ലോണ്ട്, തന്റെ ആറാം വയസില്‍ ടിസി കാന്‍ഡലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പിന്നീട് പത്താം വയസില്‍ വോഗ് പാരീസിന്റെ കവര്‍ ഗേളായി ചരിത്രം സൃഷ്ടിച്ചു. വോഗിന്റെ കവര്‍ ഗേളാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മോഡലായിരുന്നു ബ്ലോണ്ട്.

View this post on Instagram

17 !!!!!!

A post shared by Thylane (@thylaneblondeau) on

പത്താം വയസില്‍ വോഗിന്റെ കവര്‍ ഗേളായ സമയത്ത് ബ്ലോണ്ട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ചെറിയ പെണ്‍കുട്ടിയെ വളരെ ‘സെക്ഷ്വലൈസ്’ ചെയ്യുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ അന്ന് ബ്ലോണ്ടിന്റെ അമ്മയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു.

‘ആ ചിത്രത്തില്‍ എന്നെ ഞെട്ടിച്ച ഒരൊറ്റ കാര്യമേയുളള. അത് ബ്ലോണ്ട് ധരിച്ച മൂന്ന് മില്യണ്‍ യൂറോയുടെ നെക്ലേസാണ്,’ ഫാഷന്‍ ഡിസൈനര്‍ കൂടിയായ വെറോണിക്ക ലോബ്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഫ്രഞ്ച് ഫുട്‌ബോള്‍ താരം പാട്രിക് ബ്ലോണ്ടാണ് തിലേന്റെ പിതാവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook