scorecardresearch

ഇവ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് ചർമ്മത്തിൽ കേടുപാടുകൾക്ക് കാരണമായേക്കാം

വിവിധ മേക്കപ്പ് ഉൽപ്പന്നങ്ങൾ ഒന്നിച്ചു ചേർക്കുന്നതിനുപകരം അവയെ പല പാളികളാക്കി ധരിക്കേണ്ടത് അത്യാവശ്യമാണ്

skincare, beauty tips, ie malayalam,skincare tips, three things for skincare, important things for skin, moisturise for healthy skin, sunscreen for healthy skin, cleanser for healthy skin, things to considered for healthy skin
പ്രതീകാത്മക ചിത്രം

നിങ്ങൾ ചർമ്മസംരക്ഷണ വ്യവസ്ഥ കർശനമായി പിന്തുടരുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും കൃത്യസമയത്ത് ഉറങ്ങുകയും സൺസ്‌ക്രീൻ പുരട്ടുകയും ചെയ്യുന്നുവെങ്കിൽ, ചർമ്മത്തിന് പുതുമയും ആരോഗ്യവും പുനരുജ്ജീവനവും അനുഭവപ്പെടും. എന്നിരുന്നാലും, അങ്ങനെ സംഭവിച്ചിലെങ്കിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ഒന്നുകൂടെ ചിന്തിക്കേണ്ടതായി വന്നേക്കാം.

എപ്പോഴും സംഭവിക്കാവുന്ന തെറ്റാണ് സൺസ്‌ക്രീനുമായി ഫൗണ്ടേഷൻ സംയോജിപ്പിക്കുന്നത്. കോസ്‌മോഡെർമ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ എസ് രഞ്ജിത ചൗധരി പറയുന്നതനുസരിച്ച് ഈ കോമ്പിനേഷൻ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ ദുർബലമാക്കുന്നു.

എസ്പിഎഫും ഫൗണ്ടേഷനും മിക്സ് ചെയ്യുമ്പോൾ എന്ത് സംഭവിക്കും?

രണ്ട് ഉൽപ്പന്നങ്ങളും മിക്‌സ് ചെയ്യുന്നത് സൺസ്‌ക്രീനിലെ എസ്പിഎഫിന്റെ അളവ് നേർപ്പിക്കുമെന്നും അങ്ങനെ അതിന്റെ ഫലപ്രാപ്തി കുറയുമെന്നും ഡെർമറ്റോളജിസ്റ്റുകൾ വിശദീകരിക്കുന്നു. “ഇതോട സൂര്യനിൽനിന്നുള്ള സംരക്ഷണം ഗണ്യമായി കുറയ്ക്കുന്നു. നിങ്ങളുടെ സൺസ്‌ക്രീനിന് എസ്‌പി‌എഫ് 40 ആണെങ്കിൽ, അത് ഫൗണ്ടേഷനുമായി കലർത്തുമ്പോൾ എസ്‌പി‌എഫ് 20ത്തിലേക്കോ അതിലും താഴെയോ ” എത്താം ഡോ .രഞ്ജിത പറഞ്ഞു.

കൂടാതെ, മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങളുമായി സൺസ്‌ക്രീൻ സംയോജിപ്പിക്കുന്നത് “യഥാർത്ഥ ഉൽപ്പന്നത്തിന്റെ ഘടനയെ ഇല്ലാതാക്കാം”. കാരണം മേക്കപ്പ് ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന മറ്റ് ചേരുവകളായ ഓയിലുകളും എമൽസിഫയറുകളും സംരക്ഷണം നൽകാനുള്ള സൺസ്‌ക്രീനിന്റെ കഴിവിനെ തടസ്സപ്പെടുത്തും. “നിങ്ങളുടെ ചർമ്മത്തിലെ പാടുകളും ദ്വാരങ്ങളും സംരക്ഷിക്കപ്പെടാതെ അവശേഷിക്കും. ചർമ്മം സുരക്ഷിതമാണെന്ന് വിശ്വസിച്ച് നിങ്ങൾ പുറത്ത് വെയിലിൽ പോകും, ​​പക്ഷേ സാഹചര്യം തികച്ചും വിപരീതമായിരിക്കും, ”ഡോ രഞ്ജിത പറഞ്ഞു.

എസ്പിഎഫ് ഉള്ള മേക്കപ്പ്

എസ്പിഎഫ് ഉള്ള മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. പക്ഷേ, ഗവേഷണ പഠനങ്ങൾ അനുസരിച്ച്, മുഖത്ത് 2mg/cm2 അല്ലെങ്കിൽ 2 വിരൽ നീളത്തിൽ സൺസ്ക്രീൻ ഉപയോഗിക്കണം

“എസ്‌പി‌എഫ് ഉപയോഗിച്ച് രൂപപ്പെടുത്തിയ മേക്കപ്പ് ഒരു പരിധിവരെ സംരക്ഷണം നൽകുമ്പോൾ, മുഖത്ത് സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ലഭിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്നതിനെക്കാൾ അഞ്ച് മടങ്ങ് കൂടുതൽ മേക്കപ്പ് ധരിക്കേണ്ടി വരും. കൂടാതെ, യഥാർത്ഥ സൺസ്‌ക്രീനുമായി താരതമ്യപ്പെടുത്തുമ്പോൾ മേക്കപ്പ് ഉൽപ്പന്നങ്ങളിലെ എസ്പിഎഫിന്റെ അളവ് കുറവാണ്. ഉൽപ്പന്നത്തിൽ ഉപയോഗിക്കുന്ന മറ്റ് ചേരുവകൾ ഈ ഫലപ്രാപ്തിയിൽ ലഭിക്കുന്നതിന് തടസ്സമായെക്കാം, ”ഡോ രഞ്ജിത അഭിപ്രായപ്പെട്ടു.

മേക്കപ്പിനൊപ്പം സൺസ്ക്രീൻ എങ്ങനെ ഉപയോഗിക്കാം?

മുഖത്തിന് സൺസ്‌ക്രീൻ ആവശ്യമാണ്. എന്നാൽ അതിനായി ഫൗണ്ടേഷൻ, മോയ്സ്ചറൈസറുകൾ, മറ്റ് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ വേണ്ടെന്ന് വയ്ക്കാൻ കഴിയില്ല. ഈ സാഹചര്യത്തെ എങ്ങനെ നേരിടും?

ഉൽപ്പന്നങ്ങൾ ഒരുമിച്ച് ചേർക്കുന്നതിനുപകരം അവയെ പല പാളികളാക്കേണ്ടത് അത്യാവശ്യമാണ്. പൂർണ്ണ സംരക്ഷണത്തിനായി ആദ്യം സൺസ്ക്രീൻ ഉപയോഗിക്കണം.

സ്വയം പരിരക്ഷിക്കാൻ ആവശ്യമായ അളവിൽ സൺസ്ക്രീൻ പ്രയോഗിക്കുക.

ഫൗണ്ടേഷൻ, മോയ്സ്ചറൈസറുകൾ, മറ്റുള്ളവ തുടങ്ങിയ മേക്കപ്പ് ഉൽപ്പന്നങ്ങൾ അതിനുശേഷം, പുരട്ടുക.

“ഈ രീതിയിൽ, ചർമ്മത്തിൽ അൾട്രാവയലറ്റ് രശ്മികൾ പ്രവേശിക്കുന്നത് തടയുകയും വിശാലമായ സ്പെക്ട്രം സംരക്ഷണം നൽകുകയും ചെയ്യും.ഒരു ഉൽപ്പന്നം ഉപയോഗിച്ചശേഷം കുറച്ച് മിനിറ്റുകൾ കഴിഞ്ഞ് മാത്രം അടുത്തവ പുരട്ടുക”ഡോ. രഞ്ജിത പറയുന്നു.

മേക്കപ്പിന് മുകളിൽ സൺസ്‌ക്രീൻ എങ്ങനെ വീണ്ടും ഉപയോഗിക്കാം

സൂര്യപ്രകാശം ഏൽക്കുന്നതനുസരിച്ച് ഓരോ 2-3 മണിക്കൂറിലും ഇവ വീണ്ടും പുരട്ടണമെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. പക്ഷേ, മേക്കപ്പിന് മുകളിൽ സൺസ്‌ക്രീൻ വീണ്ടും പുരട്ടുന്നത് ചിലർക്ക് വെല്ലുവിളിയാണ്. അതിനാൽ, അവർക്ക് പൊടി അടിസ്ഥാനമാക്കിയുള്ള സൺസ്‌ക്രീനുകളോ സ്പ്രേ അടിസ്ഥാനമാക്കിയുള്ള സൺസ്‌ക്രീനുകളോ ഉപയോഗിക്കാം. അതിനുശേഷം, കോംപാക്റ്റ് പൗഡർ ഉപയോഗിക്കുക, വിദഗ്ധ പറഞ്ഞു.

സൺസ്‌ക്രീനും ഫൗണ്ടേഷനും ഒരുമിച്ച് ചേർക്കുന്നത് ശുപാർശ ചെയ്യുന്നില്ല. “നിങ്ങൾക്ക് ഉൽപ്പന്നങ്ങളുടെ ശരിയായ ലേയറിംഗ് നടത്താനും ഓരോ ഉൽപ്പന്നത്തിനും മുഖത്ത് പ്രത്യേകം പ്രവർത്തിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുക. ആത്യന്തികമായി, കാഴ്ചയിൽ മികച്ച ചർമ്മം ആരോഗ്യമുള്ള ചർമ്മമാണ്, സൂര്യനിൽ നിന്ന് സംരക്ഷിക്കപ്പെട്ടാൽ മാത്രമേ ഇത് നേടാനാകൂ. ഫൗണ്ടേഷന് മുൻപ്, സൺസ്‌ക്രീൻ ഉപയോഗിക്കാനും ഓരോ ലെയറിനുമിടയിൽ കുറച്ച് മിനിറ്റ് കാത്തിരിക്കാനും ഓർക്കുക, ”ഡോ രഞ്ജിത പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Mixing these two ingredients can make your skin more vulnerable to damage

Best of Express