/indian-express-malayalam/media/media_files/2025/11/21/miss-universe-2025-crown-2025-11-21-13-21-05.jpg)
Miss Universe 2025; Crown Price: മിസ് യൂണിവേഴ്സ് 2025
മിസ് യൂണിവേഴ്സ് കിരീടത്തിനായി വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള സുന്ദരികൾ ഓരോ വർഷവും മത്സരിക്കാറുണ്ട്. സൗന്ദര്യം മാത്രം പോര മിസ് യൂണിവേഴ്സ് കിരീടം ചൂടാൻ, അറിവും ബുദ്ധിയുമുള്ള ഒരാളായിരിക്കും കിരീടം അണിയുക. മിസ് യൂണിവേഴ്സ് മത്സരത്തിൽ ജയിക്കുന്നവർക്ക് പേരും പ്രശസ്തിക്കും പുറമേ മറ്റൊരു വിലപ്പെട്ട സമ്മാനം കൂടി ലഭിക്കുന്നുണ്ട്, മനോഹരമായൊരു കിരീടം. ഈ കിരീടത്തിൻ്റെ വില എത്രയാണ്, അവ എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നത്?.
Also Read: മിസ് യൂണിവേഴ്സ് വേദിയിൽ ഏവരെയും അമ്പരപ്പിച്ച ഈ രാജസ്ഥാനി സുന്ദരിയെ അറിയാമോ?
ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കിരീടങ്ങളിലൊന്ന് തലയിൽ വയ്ക്കാനുള്ള ഭാഗ്യമാണ് മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുന്നവർക്ക് ലഭിക്കുക. സ്ത്രീ ശാക്തീകരണം ആഘോഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ കിരീടം, മത്സരത്തിന്റെ ഔദ്യോഗിക ആഭരണ പങ്കാളിയായ ജുവൽമർ സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
Also Read: ഈ 18 വയസ്സുകാരി ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടിയിട്ട് 31 വർഷം
ജുവൽമർ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, കിരീടത്തിന്റെ സങ്കീർണ്ണമായ ഡിസൈൻ കഴിഞ്ഞ വർഷം പങ്കുവച്ചിരുന്നു. പാരീസിലെ പ്ലേസ് വെൻഡോമിൽ പരിശീലിച്ച ഫിലിപ്പിനോയിലെ കരകൗശല വിദഗ്ധരാണ് കിരീടത്തിൻ്റെ നിർമാണത്തിനു പിന്നിൽ.
“ജീവിതത്തിനും അതിന്റെ സാർവത്രിക ഘടകങ്ങൾക്കും ഒരു മഹത്തായ സമർപ്പണം, വജ്രത്താൽ അലങ്കരിച്ച കിരണങ്ങൾ സൂര്യനിൽ നിന്ന് പുറപ്പെടുന്ന പ്രകാശത്തെയും തീയെയും പ്രതിഫലിപ്പിക്കുന്നു. വജ്രങ്ങളുടെയും സമ്പന്നമായ സ്വർണ്ണത്തിന്റെയും ടെൻഡ്രിലുകൾ തീരങ്ങളെ കണ്ടുമുട്ടുന്ന കടൽ നുരയെയും, തിരമാലകളിൽ വീശുന്ന വായുവിനെയും ഓർമ്മിപ്പിക്കുന്നു. സൗത്ത് സീ മുത്തുകൾ ഭൂമിയുടെ ഗോളത്തെ പ്രതിനിധീകരിക്കുന്നു." ജുവൽമർ കിരീടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മിസ് യൂണിവേഴ്സ് കിരീടം വെളിച്ചത്തിന്റെയും പ്രതീക്ഷയുടെയും ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു, ഉള്ളിൽ നിന്ന് പ്രസരിക്കുന്ന യഥാർത്ഥ സൗന്ദര്യമുള്ള സ്ത്രീയെ അലങ്കരിക്കുകയും വരും തലമുറകളുടെ അനന്തമായ സ്വപ്നങ്ങളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
Also Read: സൗന്ദര്യം കൊണ്ടുമാത്രം അളക്കേണ്ടതല്ല ഐശ്വര്യറായ് എന്ന പേര്!
ഈ അത്യാകർഷകമായ കിരീടത്തിന് ഏകദേശം $2,50,000 (രണ്ടര ലക്ഷം യുഎസ് ഡോളർ) വില വരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 1.89 കോടിയിലധികം വരും.
മിസ് വേൾഡ് കിരീടം പോലെ, ഇതും വിജയിയുടെ ഉടമസ്ഥതയിലായിരിക്കില്ല. മറിച്ച് മിസ് യൂണിവേഴ്സ് ഓർഗനൈസേഷനാണ്. സംഘടന അംഗീകരിച്ചിട്ടുള്ള ചില പരിപാടികൾ ഈ കിരീടം വച്ചുകൊണ്ടു വിശ്വസുന്ദരിക്കു പോകാം.
Read More: മിസ് യൂണിവേഴ്സ് 2025 കിരീടം സ്വന്തമാക്കി മെക്സിക്കോയുടെ ഫാത്തിമ ബോഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us