ശരീര പുഷ്ടിക്കായി കഴിച്ച മരുന്നുകൾ മുൻ മിസ് ഇന്റർനാഷണലിന്റെ വൃക്ക തകരാറിലാക്കി. തന്റെ വൃക്ക തകരാറിലായെന്നും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കൂവെന്നും ബീ റോസ് സാന്റിയോഗയാണ് വെളിപ്പെടുത്തിയത്.

ഫിലിപ്പീൻസുകാരിയ ബീ റോസ് സാന്റിയോഗ 2013 ലാണ് മിസ് ഇന്റർനാഷണലായി തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലും മോഡലിങ് രംഗത്തും കരിയർ നിലനിർത്താൻ റോസ് ഏറെ സൗന്ദര്യ വർധക മരുന്നുകൾ കഴിച്ചു. ദിവസവും മണിക്കൂറുകൾ നീണ്ട വർക്കൗട്ടുകൾക്കു പുറമേയാണ് പ്രോട്ടീൻ അടങ്ങിയ മരുന്നുകൾ കഴിക്കാൻ തുടങ്ങിയത്. വർഷങ്ങൾ കഴിയുന്തോറും ശാരീരിക പ്രശ്നങ്ങൾ കണ്ടു തുടങ്ങി. കഴിഞ്ഞ ഒഗസ്റ്റിലായിരുന്നു പരിശോധനകളിൽനിന്നും വൃക്കയ്ക്കാണ് തകരാറെന്നു കണ്ടെത്തിയത്.

View this post on Instagram

Graduation day!!!!! I am sooo excited I brought my black toga robe For the past 3 and a half months Ive been coming to this hospital, 4times a week 5hrs a day. I wake up 5:30 or 6am travel 2hrs and set my machine up. It tested my whole being. I took uber, lyft, go trains, YRT and ttc to get to the hospital. It tested my patience, confidence in myself, my faith and my family. Not gonna lie its still an on going process. I have shitty days where I allow myself to feel pity, sad and angry towards myself (usually weekly ) but I lift myself up, listen to Queen and dance naked ( I look amazing naked since I lost water weight and been keeping it because of my machine) God could have let things happen by itself, without HIm intervening It could have been worse or in a trophyfrom MI(not kidding I want my ashes in my trophy). God wanted me to live so He made me go to the ER for my migraines, He gave me friends who are too loving they can be saints and a family and bestfriends thats willing to share their organs without me forcing them . I am here because He wanted me to be here and for that I am grateful and will forever be inlove with HIM. #beasantiago #kidneytransplant #kidneyfailure #kidney #thankful Ps still doing dialysis but will be doing it at home instead!

A post shared by Bea Rose (@bea.santiago) on

ഫിലിപ്പീൻസിൽ പരിശോധിച്ചെങ്കിലും ഇക്കാര്യം ഉറപ്പിക്കാൻ ജപ്പാനിലെ ടോക്കിയോയിലേക്ക് പോയി. അവിടെ നടത്തിയ പരിശോധനയിൽ വൃക്ക തകരാറിലാണെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ കാനഡയിൽ ചികിത്സയിലാണ് റോസ്. ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ തന്റെ ജീവൻ രക്ഷിക്കാൻ കഴിയൂവെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് റോസ് ലോകത്തെ അറിയിച്ചത്.

ശരീരപുഷ്ടിക്കായി കഴിച്ച മരുന്നുകളാണ് തന്റെ വൃക്ക തകരാറിലാക്കിയതെന്ന് അടുത്തിടെ ഒരു ടിവി ഷോയിലാണ് റോസ് വെളിപ്പെടുത്തിയത്. ഉയർന്ന അളവിൽ ക്രെയാറ്റിൻ അടങ്ങിയ പൗഡറുകൾ വൃക്കയെ തകരാറിലാക്കിയെന്നാണ് റോസ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ